കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയിലെ രക്ത സുരക്ഷിതത്വവിഭാഗവും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ പരിപാടികളുടെ വിശദാംശം

സംസ്ഥാനത്ത് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 14-ാം തീയതി ലോക രക്തദാനാചരണം വിപുലമായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി ദിനാചരണത്തിന്‍റെ ഭാഗമായി സന്നദ്ധരക്താദാനം, എച്ച്.ഐ.വി എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള ക്വിസ് മത്സരം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. സന്നദ്ധരക്തദാനക്യാമ്പുകള്‍, രക്തദാനത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചു.

സന്നദ്ധരക്തദാനത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സന്നദ്ധ രക്തദാതാക്കളുടെ അരികിലെത്തി രക്തം ശേഖരിക്കുന്നതിനുമായി സഞ്ചരിക്കുന്ന രക്തബാങ്കായ ബ്ലഡ് മൊബൈല്‍ കേരള  യാത്ര ആഗസ്ത് 8 ന് തിരുവനന്തപുരം ജില്ലയില്‍ നിന്നും ആരംഭിച്ചു.

കേരളത്തിലെ വിവിധ രക്തബാങ്കുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേക്കായി കഴിഞ്ഞ 3 മാസങ്ങളിലായി 22 രക്തബാങ്കുകള്‍ പരിശോധിക്കുകയും ഗുണനിലവാരം ഉയര്‍ത്തുന്നതിലേക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സ്റ്റേറ്റ് പ്ലാന്‍ ഫണ്‍ിലുള്‍പ്പെടുത്തി സംസ്ഥാനത്ത് പുതുതായി 5 സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തസംഭരണ യൂണിറ്റ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

പുതുതായി 2 സര്‍ക്കാര്‍ രക്തബാങ്കുകളെ രക്തഘടക വേര്‍തിരിക്കല്‍ യൂണിറ്റായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള TOT പരിശീലന  പരിപാടിയും രക്തസംഭരണ യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ലാബ്ടെക്നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിലേക്കായുള്ള നടപടികളും പൂര്‍ത്തിയായിവരുന്നു.

എച്ച്.ഐ.വി ബാധിതരായ വ്യക്തികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെ പലതരത്തിലുള്ള അവസരജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ഗവണ്‍മെന്‍റ് സൗജന്യമായി 10 കേന്ദ്രങ്ങള്‍ മുഖേന ആന്‍റിറിട്രോവൈറല്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്.

എച്ച്.ഐ.വി പിടിപെടാന്‍ സാധ്യതയുള്ള ലൈംഗികതൊഴിലാളികള്‍, സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്മാർ, ഭിന്നലിംഗക്കാര്‍, മയക്കുമരുന്ന് ഉപഭോക്താക്കള്‍, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക്ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ എയ്ഡ്സ് നിയന്ത്രണ പ്രോഗ്രാമിന്‍റെ (NACP)  ഭാഗമായികേരളസംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നടപ്പിലാക്കിവരുന്നു.

ട്രാന്‍സ്ജെന്‍റര്‍ ടി.ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി.   സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുമായിസഹകരിച്ച്എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെഏകോപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.

എച്ച്.ഐ.വി /എയ്ഡ്സ്, സന്നദ്ധരക്തദാന ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍, കോളേജുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ക്ലാസ്സുകളും ദിനാചരണ പരിപാടികളും സംഘടിപ്പിച്ചു.

എച്ച്.ഐ.വി. അണുബാധിതരെ റേഷന്‍ കാര്‍ഡിന്‍റെ വരുമാനപരിധി, എ.പി.എല്‍./ബി.പി.എല്‍. വിഭാഗംഎന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കാതെ ചിസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സഹകരണത്തോടെ എച്ച.ഐ.വി. ബോധവത്കരണം വ്യാപിപ്പിക്കും.

എയ്ഡ്സ് ബോധവത്കരണത്തിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും 375 കലാലയങ്ങളില്‍ റെഡ്റിബീണ്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

പരസ്യബോര്‍ഡുകള്‍, ബസ് പാനലുകള്‍, ചുവരെഴുത്ത്, നാടന്‍കലാപ്രകടനങ്ങള്‍ എന്നിവയിലൂടെ എച്ച്.ഐ.വി. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ എച്ച്.ഐ.വി. ബാധിതരുടെ സാമൂഹികസുരക്ഷിതത്വ പദ്ധതികള്‍ നടപ്പിലാക്കും.