• നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ് ഓരോ കുട്ടിയും. ഭാരതത്തിന്‍റെ ഭരണഘടന നമുക്ക് ഉറപ്പ് തരുന്ന മൗലികാവകാശങ്ങളില്‍ വിദ്യാഭ്യാസത്തിനുളള അവകാശം, വ്യവസായശാലയിലെ തൊഴിലും മറ്റ് അപകടകരമായ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെയുളള സംരക്ഷണം, ശൈശവാരംഭത്തിലുളള പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുളള വ്യവസ്ഥ, പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനുളള വ്യവസ്ഥ എന്നിവയുംകുട്ടികളെഉദ്ദേശിച്ചുകൊണ്ടുളളതാണ്. കുട്ടികളുടെ സമഗ്രവികാസവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്‍റെ പ്രഥമകര്‍ത്തവ്യമാണ്. കുട്ടികളുടെ വളര്‍ച്ചക്കും വികാസത്തിനും തുല്യാവസരം നല്‍കണമെന്ന് കുട്ടികളുടെ ദേശീയ നയത്തില്‍ പ്രതിപാദിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സംരക്ഷണവും അന്തസ്സും ഉറപ്പുവരുത്തിക്കൊണ്ട് വേര്‍തിരിവും വ്യത്യാസവുമില്ലാത്ത സന്തോഷകരമായ കുട്ടിക്കാലം ഓരോ കുട്ടിയുടേയും അവകാശമാണ്. 2005-ല്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആക്ട് എന്ന പേരില്‍ ഒരു നിയമം പാസാക്കുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്ഥാപിതമായി.
 • പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും പ്രതികൂലാവസ്ഥയിലുളളതും പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായതുമായ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പ0ിക്കുന്നതിനും അവ പരിഹരിക്കുന്നതിനും ആവശ്യമായശുപാര്‍ശകള്‍ നല്‍കുന്നതിനും കമ്മീഷന്‍ മുന്തിയ പരിഗണനയാണ് നല്‍കിവരുന്നത്. ഇത് പ്രകാരം ഇടുക്കിജില്ലയിലെ പിന്നാക്കപ്രദേശമായഇടമലക്കുടി ഗ്രാമപഞ്ചായത്തിലെവിവിധ പ്രദേശങ്ങള്‍ കമ്മീഷന്‍ 31/05/2016, 01/06/2016-എന്നീ തീയതികളില്‍സന്ദര്‍ശനം നടത്തുകയും ആ പ്രദേശത്തെ കുട്ടികളുടെ ആരോഗ്യപരവും, വിദ്യാഭ്യാസപരവും, സാമൂഹികവും, ഭൂമിശാസ്ത്രപരവുമായി കാരണങ്ങളാല്‍ പിന്നാക്കവസ്ഥയിലുള്ള ഇടമലക്കുടി പ്രദേശത്തെ കുട്ടികളുടേയും കുടുംബങ്ങളുടേയും ക്ഷേമവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള നിരവധി ശുപാര്‍ശകശ കമ്മീഷന്‍ നടത്തിയിട്ടുണ്ട്.
 • പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ്കെട്ടിടം നിര്‍മ്മിച്ചിട്ടും ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാത്തതില വിവിധ ആവശ്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ വനത്തിലൂടെ താണ്ടി പോകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക, പ്രദേശത്തെ സ്കൂളുകളുടേയും അംഗന്‍വാടികളുടേയും ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. ആശുപത്രി സൗകര്യങ്ങളും ചികിത്സ സൗകര്യങ്ങളും മെച്ചപ്പെടുത്തുക, വൈദ്യുതീകരണം, ഗതാഗതം, ഇന്‍റര്‍നെറ്റ് സൗകര്യം തുടങ്ങി വിവിധ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഇടമലക്കുടി പ്രദേശത്തെ കുട്ടികളുടേയും കുടുംബങ്ങളുടേയും ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തീര്‍പ്പാക്കീട്ടുണ്ട്.
 • ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് പ്രത്യേത കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം യഥാസമയം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു.
 • അട്ടപ്പാടിയിലെ ഇരുള ആദിവാസി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സാംസ്കാരക തനിമയും തനത് ഭാഷാശൈലിയും അതിവേഗം പിന്‍തുടരാന്‍ കഴിയുംവിധം കുട്ടികളുടെ ശൈശവാരംഭഘട്ടത്തിലെ അംഗന്‍വാടി വിദ്യാഭ്യാസം സ്വന്തം ഭാഷയില്‍ നിര്‍വ്വഹിക്കുന്നതിനും പില്‍ക്കാലത്തെ തുടര്‍വിദ്യാഭ്യാസ പ്രക്രിയയിലെ ഭാഷാമാറ്റം തീര്‍ത്തും ആയാസരഹിതമാക്കിയും ഒന്നാം ക്ലാസ്മുതലുള്ള വിദ്യാഭ്യാസത്തിന് മുഖ്യധാരയിലേയ്ക്ക് മാറുമ്പോള്‍ പാഠ്യഭാഗങ്ങള്‍ ശരിയായി ഗ്രഹിക്കുവാനും ഭാഷാപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ നിന്നുംകുട്ടികള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുന്നതിനായി ഇരുള ഭാഷയില്‍ ڇകൊകാല്ڈ എന്ന  ഒരു പ0ന സഹായി തയ്യാറാക്കി. പ്രസ്തുത പുസ്തകം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളെ പരിചയപ്പെടുത്തുന്നതിനും ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുന്നതിനുമായി ഇംഗ്ലീഷില്‍ ഒരു ബ്രോഷര്‍ തയ്യാറാക്കുന്നതിനുളള നടപടികളുംസ്വീകരിച്ചിട്ടുണ്ട്.
 • സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മറ്റുചില സംസ്ഥാനങ്ങളിലുളളതുപോലെ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഈ മേഖലയിലെ വിഗദ്ധരുമായി പ്രാഥമികതലത്തില്‍ കമ്മീഷന്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
 • പരാതിപരിഹാര സംവിധാനം ഉള്‍പ്പെടെ കേരളസംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുംകമ്മീഷന്‍റെ അന്വേഷണവിചാരണയുടെയുംമറ്റുംഅടിസ്ഥാനത്തില്‍കുട്ടികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിലുംസംവിധാനങ്ങളിലുംഉണ്ടാകുന്ന മാറ്റങ്ങളും അനുബന്ധ ഉത്തരവുകളുംകുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനും വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും പൊതുഅഭിപ്രായസമന്വയവും ലക്ഷ്യമാക്കി ആധുനിക ആശയവിനിമയ സംവിധാനങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ കമ്മീഷന്‍ അതിന്‍റെ വെബ്സൈറ്റ് മുഖേന 20-11-2016 മുതല്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

കേരള വനിതാ കമ്മീഷന്‍

 • ഈ സാമ്പത്തികവര്‍ഷം കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 5237 കേസുകളാണ്.  ഇവയില്‍ 1900 കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിച്ചുവരുന്നു.
 • ഗാര്‍ഹിക പീഡനത്തിനും മറ്റ് അതിക്രമങ്ങള്‍ക്കും വിധേയരായ, വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സ്ത്രീകളെ താല്‍ക്കാലകമായി താമസിപ്പിക്കുന്നതിനായി വനിതാ കമ്മീഷന്‍റെ കീഴില്‍ തിരുവനന്തപുരത്ത് ഒരു ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തിച്ചു വരുന്നു. അന്തേവാസികളുടെ ചികിത്സാ ചെലവിലേക്കും അടിയന്തിര സാമ്പത്തിക സഹായം വേണ്ടവര്‍ക്കും സഹായം നല്‍കി വരുന്നു.  ഷോര്‍ട്ട് സ്റ്റേ ഹോം അന്തേവാസികളായ 3 പെണ്‍കുട്ടികളുടെ വിവാഹം കമ്മീഷന്‍റെ മേല്‍നോട്ടത്തില്‍ നടത്തുകയുണ്ടായി.
 • യുവതീ യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും അതുവഴി അവരുടെ മനോ സംഘര്‍ഷം കുറക്കുന്നതിനും വനിതാ കമ്മീഷന്‍ എല്ലാ ജില്ലകളിലും വിവാഹപൂര്‍വ്വ ശില്പശാല സംഘടിപ്പിച്ചു വരുന്നു. ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ 19 വിവാഹപൂര്‍വ്വ ശില്പശാലകള്‍ സംഘടിപ്പിക്കുകയുണ്ടായി.
 • വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിലേക്കായി വനിതാ കമ്മീഷന്‍ എല്ലാ ജില്ലകളിലും സ്കൂള്‍/കോളേജ് തലത്തില്‍ കലാലയജ്യോതി നടത്തിവരുന്നു. ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ 174 കലാലയജ്യോതി സംഘടിപ്പിക്കുകയുണ്ടായി.
 • ദേശീയ വനിതാ കമ്മീഷന്‍റെ സാമ്പത്തിക സഹായത്തോടുകൂടി ‘Problems of Single Mothers in Kerala’ എന്ന വിഷയത്തില്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തില്‍ ഒരു പഠനം നടത്തി വരുന്നു.
 • എല്ലാ ജില്ലകളിലും ജാഗ്രതാസമിതികളുടെ അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി വരുന്നു. ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ 6 പരിശീലന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
 • പിതൃത്വം തര്‍ക്കവിഷയമായ 4 കേസുകളില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ/വിഭാഗക്കാര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഡി.എന്‍.എ ടെസ്റ്റ് നടത്തുകയും, സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്തു.
 • കുടുംബപ്രശ്നങ്ങള്‍/വേര്‍പിരിയല്‍ ഒഴിവാക്കുന്നതിലേക്കായി ഫാമിലി കൗണ്‍സെലിംഗ് നല്‍കിവരുന്നു.