ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സേവന ദാതാക്കളില്‍ 36 സ്ഥാപനങ്ങളുടേയും, കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്‍റെ ധനസഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 34 ഫാമിലി കൗണ്‍സിലിംങ്ങ് സെന്‍ററുകളുടേയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റിംങ്ങ് റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ച മുറയ്ക്ക് പരിശോധനകള്‍ക്ക് വിധേയമാക്കി ഗ്രാന്‍റ് തുക പ്രസ്തുത സംഘടനകള്‍ക്ക് നല്‍കി വരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംങ്ങ് (നിഷ്)

കുട്ടികളിലെ ഉച്ചാരണ പ്രശ്നങ്ങളും അതിന്‍റെ പരിഹാര മാര്‍ഗ്ഗങ്ങളും, എഴുത്തിന്‍റെയും വായനയുടെയും വികാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സാമൂഹ്യനീതി ഡയറക്ടറേറ്റുമായി ചേര്‍ന്ന് നിഡാസ് (നിഡാസ്- നിഷ് ഇന്‍ട്രാക്ടീവ് ഡിസെബിലിറ്റി അവയര്‍നസ് സെമിനാര്‍) 8-ാമത് സെക്ഷന്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടപ്പിലാക്കി. മാത്രവുമല്ല എല്ലാ മാസവും തുടര്‍ച്ചയായി ഈ സെമിനാറുകള്‍ നടത്തിവരുന്നു.

നാക്പീര്‍ ടീം അസസ്മെന്‍റ് സൈക്കിള്‍- 1 2016 മെയ് 23,24 തീയതികളില്‍ നടത്തുകയുണ്ടായി. ഇതിനായി നാക് (NAAC) നിയോഗിച്ച് മൂന്നുപേരടങ്ങുന്ന വിദഗ്ധ ടീം നിഷില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്

ഓള്‍ഡ് ഏജ് ഹോം, സൈക്കോസോഷ്യല്‍ റിഹാബിലിറ്റേഷന്‍ ഹോം, ഹോം ഫോര്‍ മെന്‍റലി റിഡാര്‍ഡഡ് പേഴ്സണ്‍സ് എന്നിവിടങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി മരുന്ന്, ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള കുറിപ്പുകള്‍ എല്ലാ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നല്‍കി കഴിഞ്ഞു. ആയതിന്‍റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപാ വകയിരുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2 ബോര്‍ഡ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും 9 സ്ഥാപനങ്ങള്‍ക്ക് പുതുതായി അംഗീകാരം നല്‍കുകയും 27 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം പുതുക്കിനല്‍കുകയും 14 സ്ഥാപനങ്ങളുടെ അംഗീകാരം നിലനിര്‍ത്തലാക്കുകയും ചെയ്തു. മാത്രവുമല്ല സ്ഥാപനങ്ങളുടെ പേരുമാറ്റം, കാറ്റഗറി മാറ്റം തുടങ്ങിയ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുവേണ്ടി ഒരു അദാലത്ത് സംഘടിപ്പിച്ച് അതില്‍ 44 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

2016 ജൂണ്‍ മാസം ബോര്‍ഡിന്‍റെ അനുമതിക്കായി ഓണ്‍ ലൈനായി 2484 നമ്പര്‍ അപേക്ഷകള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുകയും ജൂണ്‍ മാസം ഓണ്‍ ലൈനായി 2122 നമ്പര്‍ അനുമതികള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

ഖര – ദ്രവ മാലിന്യ സംസ്ക്കരണം ശരിയായും ശാസ്ത്രീയമായും നടത്താതെ പരിസര ശുചിത്വം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍  ലക്ഷ്യമിട്ട്, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്‍റെ എല്ലാ ജില്ലാ ഓഫീസുകളിലും ഊര്‍ജ്ജിതമായി നടപ്പിലാക്കിവരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിവിധ വ്യവസായ – വാണിജ്യ – ആരോഗ്യ – പാര്‍പ്പിട സമുച്ചയ മേഖലയിലെ മാലിന്യ സംസ്ക്കരണ – നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ലക്ഷ്യമിട്ടത്.  ഇതിനായി അഞ്ച് ദ്രുത കര്‍മ്മ സേനകള്‍ (Task Force) ബോര്‍ഡ് രൂപീകരിച്ചു.  തലസ്ഥാന നഗരത്തിലെ ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, ലാബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ദ്രുത കര്‍മ്മ സേന സന്ദര്‍ശനം നടത്തി അവിടങ്ങളിലെ ഖര-ദ്രവ മാലിന്യ സംസ്ക്കരണ- നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍ പരിശോധിച്ചു.

തലസ്ഥാന നഗരത്തിലെ വാര്‍ഡുകളെ സോണ്‍ അടിസ്ഥാനത്തില്‍ വിഭജിച്ച് രണ്ടു സോണില്‍പ്പെടുന്ന വാര്‍ഡുകള്‍ ഒരു ദ്രുത കര്‍മ്മ സേന സന്ദര്‍ശനം നടത്തി പരിശോധിക്കുകയുണ്ടായി. ബോര്‍ഡിലെ അഞ്ച് എണ്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സേനകളായിട്ടാണ് ഓരോ വാര്‍ഡുകളിലുമുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള സംവിധാനം വിലയിരുത്തിയത്.  നിലവിലുള്ള ഖര-ദ്രവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അവിടങ്ങളിലെ പരിസര ശുചിത്വം, ജൈവ – അജൈവ മാലിന്യ സംസ്ക്കരണം – അവയുടെ കൈകാര്യം ചെയ്യല്‍ അംഗീകൃതമല്ലാത്ത ഏജന്‍സികള്‍ക്ക് മാലിന്യം കൈമാറ്റം ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കല്‍, അശാസ്ത്രീയമായ കത്തിക്കല്‍ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ സ്ഥാപന ഉടമകള്‍ക്ക് അപ്പോള്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് ദ്രുത കര്‍മ്മ സേന തന്നെ നല്‍കുകയുണ്ടായി.

തിരുവനന്തപരും നഗരത്തിലെ 358 സ്ഥാപനങ്ങള്‍ ബോര്‍ഡ് നിയോഗിച്ച ദ്രുത കര്‍മ്മ സേന 2016 ജൂണ്‍ 13-ാം തീയതി മുതല്‍ 18-ാം തീയതിവരെയുള്ള  ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി.  അതില്‍ തൃപ്തികരമല്ലാത്ത വിധത്തില്‍ മാലിന്യം കൈകാര്യം ചെയ്യുന്നു എന്നു കണ്ട 203 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി.  ദ്രുത കര്‍മ്മ സേന അന്വേഷണം നടത്തിയ സ്ഥാപനങ്ങളുടെ വിഭാഗങ്ങള്‍ തിരിച്ചുള്ള എണ്ണവും അവയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ  എണ്ണവും അനുബന്ധ പട്ടികയില്‍ കാണിച്ചിട്ടുണ്ട്.

ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.  കണ്ടിട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ കൈക്കൊണ്ട/കൈക്കൈാള്ളുന്ന  നടപടികള്‍ ചേര്‍ത്ത മറുപടികള്‍ ബോര്‍ഡില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.  ആയതു പരിശോധിച്ച് വേണ്ട തുടര്‍ നടപടികള്‍ കൈകൊള്ളുന്നതാണ്.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തിലോ, വികേന്ദ്രീക്യതമായോ, കേന്ദ്രീക്യതമായോ സംസ്ക്കരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗ-പുനചംക്രമണ പ്രക്രിയയ്ക്ക് സഹായകമാകുന്ന തരത്തില്‍ കൈമാറാനോ, ഇന്‍സിനറേഷന്‍ വഴി സംസ്ക്കരിക്കാനോ ലക്ഷ്യമിടുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍.

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള 2016-ലെ ഖര മാലിന്യ പരിപാലന    ചട്ടങ്ങള്‍ പ്രകാരം, മാലിന്യം ഉണ്ടാക്കുന്ന സ്ഥാപനത്തിന്‍റെ ചുമതലയാണ് മാലിന്യം      തരംതിരിച്ച് സംഭരിക്കേണ്ടത്.  അപ്രകാരം തരംതിരിക്കുന്ന ജൈവമാലിന്യം സംസ്ക്കരിച്ച്  കംപോസ്റ്റോ         ബയോഗ്യാസോ ആക്കി മാറ്റുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അജൈവ മാലിന്യങ്ങള്‍ സംഭരിച്ചു വയ്ക്കാനും അവ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനോ നടപടി എടുക്കേണ്ടത് തങ്ങളുടെ സ്ഥാപനത്തിന്‍റെ ചുമതലയാണെന്ന കാര്യം സ്ഥാപന ഉടമകളെ ബോധ്യപ്പെടുത്താനും ബോര്‍ഡിന്‍റെ ഈ പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നു.

ജൂണ്‍ 5, 2016 – ല്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നല്ല രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനവും നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കൂടാതെ ബോര്‍ഡിന്‍റെ പ്രസിദ്ധീകരണമായി പരിസ്ഥിതി വാര്‍ത്തയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ബോര്‍ഡിന്‍റെ 2015 – ലെ ജല – വായു ഗുണനിലവാര ഡയറക്ടറിയും പുറത്തിറക്കി.

ഹരിത വിദ്യാലയ പുരസ്കാരത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ അധീനതയിലുള്ള ഹൈസ്ക്കൂളുകളില്‍ നല്ല രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയ സ്കൂളുകള്‍ക്ക് സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പാരിതോഷികവും പ്രശസ്തി പത്രവും നല്‍കി.

മാലിന്യമില്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും മാതൃഭൂമിയും സംയുക്തമായി സംസ്ഥാനത്തെ സ്ക്കൂള്‍ കുട്ടികളില്‍ പരിസ്ഥിതി ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിക്കുകയും പ്രസ്തുത മത്സരത്തില്‍ വിജയികളായവര്‍ക്ക്    ബഹു. സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ നെല്ലാട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒരു പൊതു മലിനജല ശുദ്ധീകരണ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നു (CETP). ടി മലിനജല ശുദ്ധീകരണ പ്ലാന്‍റ്, അത് വഴി മലിനജലം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ വായു ജല മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പര്യാപ്തത, ഉല്പാദനശേഷി, പാഴ്ജലത്തിന്‍റെ അളവ് എന്നിവ പരിശോധിക്കുന്നതിനായി ബോര്‍ഡിന്‍റെ ഒരു പ്രത്യേക സംഘം ഉദ്യോഗസ്ഥരെ നിയോഗിക്കുകയും 2016 ജൂലൈ 27 മുതല്‍ 30 വരെ പ്രസ്തുത പരിശോധനാ സംഘം കിന്‍ഫ്രാ പാര്‍ക്ക് സന്ദര്‍ശിക്കുകയും പരിശോധനയുടെ അടിസ്ഥാനത്തില്‍ ചീഫ് എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നു.

പാലക്കാട് ജില്ലയിലെ സ്റ്റീല്‍ മില്ലുകളുടെ വിദഗ്ധ പരിശോധന നടത്തി വായു-ജല മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പര്യാപ്തത തിട്ടപ്പെടുത്തുന്നതിനായി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 3 ടെക്നിക്കല്‍ കമ്മറ്റികള്‍ രൂപീകരിച്ച് ടി കമ്മറ്റികള്‍ 2016 ആഗസ്റ്റ് മാസം 16 മുതല്‍ 19 വരെ സ്റ്റീല്‍ മില്ലുകളുടെ പരിശോധന നടത്തുകയും ചെയ്തു. ആയതില്‍ സീനിയര്‍ എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, തുടര്‍ നടപടികള്‍ സ്വീകരിക്കല്‍ എന്നിവ നടന്നു വരുന്നു.  ڊ

തത്സമയ വായുഗുണ നിലവാര പരിശോധന

കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്തെ അന്തരീക്ഷ മലിനീകരണ തോത് അളക്കുന്നതിനായി തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ ഒരു വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നു. മോണിറ്ററിംഗ് സ്റ്റേഷന്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എറണാകുളം കോര്‍പ്പറേഷന്‍ (വൈറ്റില, എം. ജി റോഡ്)

വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ എറണാകുളം ജില്ലയിലെ വൈറ്റിലയിലും എം.ജി.റോഡിലുമായി രണ്ട് തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിപ്പിച്ച് കമ്മീഷന്‍ ചെയ്യുന്നതിനായി നടപടികള്‍ സ്വീകരിച്ചു. വൈറ്റിലയിലുള്ള സ്റ്റേഷന്‍ 11.11.2016 – ന് കമ്മീഷന്‍ ചെയ്തു പ്രവര്‍ത്തിപ്പിച്ചു വരുന്നു. എറണാകുളം എം.ജി. റോഡിലെ മാധവാ ഫാര്‍മസിക്കടുത്തുള്ള സ്റ്റേഷന്‍ 4 മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏലൂര്‍, എറണാകുളം

ഏലൂര്‍ – എടയാര്‍ മേഖലയിലെ നിലവിലുള്ള തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍റെ നിലവാരം ഉയര്‍ത്തുന്നതിനായി നടപടി കൈക്കൊണ്ടു വരുന്നു. അഞ്ച് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുമെന്ന് പ്രതീക്ഷിക്കുന്നു.

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ കാര്യക്ഷമമായ മോണിറ്ററിംഗ്

മോട്ടോര്‍ വാഹനങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായ വായു മലിനീകരണത്തില്‍ ജങ2.5 – ന്‍റെ അളവ് നിര്‍ണ്ണായകമാണ്. വാഹനങ്ങളുടെ ആധിക്യവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആധിക്യവും കൊണ്ട് ശ്രദ്ധേയമായ എറണാകുളം കോര്‍പ്പറേഷന്‍ ഏരിയായിലെ അന്തരീക്ഷ വായുവിലെ മലിനീകരണ ഘടകമായ ജങ2.5 – ന്‍റെ അളവ് പരിശോധിക്കുന്നതിനായി 3 സ്റ്റേഷനുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു.

തത്സമയ ജല ഗുണ നിലവാര പരിശോധന

പെരിയാര്‍ ഗുണ നിലവാര പരിശോധന

നിലവില്‍ ബോര്‍ഡ് എറണാകുളം ജില്ലയിലെ മേത്താനത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഡൗണ്‍ സ്ട്രീം ഭാഗത്ത് പെരിയാറിലെ തുടര്‍ച്ചയായ തത്സമയ ജല ഗുണ നിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. വ്യവസായ മേഖലയില്‍ നിന്നുള്ള മലിനീകരണ സാധ്യതകള്‍ കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഒരു പുതിയ സ്റ്റേഷന്‍ അഡ്വാന്‍സ്ഡ് പ്രോബ് സഹിതം അപ്പ് സ്ട്രീം ഭാഗത്ത് സ്ഥാപിക്കുന്നതിനായും നടപടി എടുത്തു കഴിഞ്ഞു. ടി സംവിധാനം 2016 – 17 പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയുടെ മലിനീകരണ നിരീക്ഷണം

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ മലിനീകരണ നിരീക്ഷണത്തിനായി മുഴുവന്‍ സമയ പരിസ്ഥിതി നിരീക്ഷണ വാഹനത്തിന്‍റെ (എന്‍വയണ്‍മെന്‍റല്‍ സര്‍വൈലന്‍സ് വാന്‍) പ്രവര്‍ത്തനം 2016 ഡിസംബര്‍ 1 ന് ആരംഭിച്ചു. ആയതില്‍, വായുവിലെ പൊടിപടലങ്ങള്‍ പരിശോധിക്കുന്ന അത്യാധുനിക ജങ10, ജങ2.5 വായു ഗുണനിലവാര സാമ്പിളര്‍ എന്നിവയും ജല ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനായി മള്‍ട്ടി പരാമീറ്റര്‍ വാട്ടര്‍ അനലൈസര്‍, പോര്‍ട്ടബിള്‍ കളറി മീറ്റര്‍ എന്നിവയും സജ്ജീകരിച്ചു.

മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ കാര്യക്ഷമമായി നടപ്പാക്കല്‍

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍

1986 – ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം ചെയ്ത 2000 – ലെ മുന്‍സിപ്പല്‍ സോളിഡ് വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ്) ചട്ടങ്ങള്‍, 1998 – ലെ ബയോ മെഡിക്കല്‍ വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ്) ചട്ടങ്ങള്‍, 2008 – ലെ ഹസാര്‍ഡസ് വേസ്റ്റ് (മാനേജ്മെന്‍റ്, ഹാന്‍റലിംഗ് ആന്‍റ് ട്രാന്‍സ് ബൗഡറി മൂവ്മെന്‍റ്) ചട്ടങ്ങള്‍, 2011 – ലെ പ്ലാസ്റ്റിക് വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ്) ചട്ടങ്ങള്‍, 2011 – ലെ ഇ-വേസ്റ്റ് ചട്ടങ്ങള്‍ എന്നിവ പുതുക്കി യഥാക്രമം സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ഹസാര്‍ഡസ് ആന്‍റ് അതര്‍ വേസ്റ്റ് വേസ്റ്റ് (മാനേജ്മെന്‍റ്, ഹാന്‍റലിംഗ് ആന്‍റ് ട്രാന്‍സ് ബൗഡറി മൂവ്മെന്‍റ്) ചട്ടങ്ങള്‍, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ഇ-വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍ എന്നിവയായി കേന്ദ്ര കേന്ദ്ര സര്‍ക്കാര്‍ 2016 – മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി വിജ്ഞാപനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ 2016 – ല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും ബോധവത്കരണ പരിപാടികള്‍,    ട്രെയിനിംഗുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ ടി ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ / മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ / ബന്ധപ്പെട്ട അധികാരികള്‍ / സ്റ്റേക്ക് ഹോള്‍ഡേഴ്സ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു. എല്ലാ ചട്ടങ്ങളുടേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് അവരുടെ ചുമതലകള്‍ സംബന്ധിച്ച് കത്തുകള്‍ നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുവാനായി മാധ്യമങ്ങള്‍ വഴി അവബോധ നടപടികള്‍ സ്വീകരിച്ചു.

അടുത്ത ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍

നിലവില്‍ പട്ടത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശത്ത് ഒരു തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നു. ആയതിന്‍റെ പരിശോധനാ ഫലങ്ങള്‍ തത്സമയം തന്നെ ഡിസ്പ്ലേ സിസ്റ്റം വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കൂടാതെ മോണിറ്ററിംഗ് ഡേറ്റാ ബോര്‍ഡിന്‍റെ വെബ്സൈറ്റിലും പ്രദര്‍ശിപ്പിച്ചു വരുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്തെ അന്തരീക്ഷ മലിനീകരണ തോത് അളക്കുന്നതിനായി ഒരു തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ ഒരു വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ എറണാകുളം ജില്ലയിലെ വൈറ്റിലയിലും എം.ജി. റോഡിലുമായി രണ്ട് തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിപ്പിച്ച് കമ്മീഷന്‍ ചെയ്യുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നു. വൈറ്റിലയിലുള്ള സ്റ്റേഷന്‍ 3 മാസത്തിനുള്ളിലും, എറണാകുളം എം.ജി. റോഡിലെ മാധവാ ഫാര്‍മസിക്കടുത്തള്ള സ്റ്റേഷന്‍ 6 മാസത്തിനുള്ളിലും കമ്മീഷന്‍ ചെയ്യാനുകുമെന്ന് പ്രതീക്ഷിക്കുന്നു.

കൊച്ചി കോര്‍പ്പറേഷനിലെ വായു ഗുണ നിലവാരം തിട്ടപ്പെടുത്തുന്നതിനായി ഒരു അഡീഷണല്‍ മാനുവല്‍ മോണിറ്ററിംഗ് സ്റ്റേഷന്‍ കൂടി സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നു.

ഏലൂര്‍ – എടയാര്‍ മേഖലയിലെ നിലവിലുള്ള തുടര്‍ച്ചയായ തത്സമയ വായു ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍റെ നിലവാരം ഉയര്‍ത്തുന്നതിനായി നടപടി കൈക്കൊണ്ടു വരുന്നു. ആറുമാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോര്‍ വാഹനങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായ വായു മലിനീകരണത്തില്‍ PM 2.5 ന്‍റെ അളവ് നിര്‍ണ്ണായകമാണ്. വാഹനങ്ങളുടെ ആധിക്യവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആധിക്യവും കൊണ്ട് ശ്രദ്ധേയമായ എറണാകുളം കോര്‍പ്പറേഷന്‍ ഏരിയയിലെ അന്തരീക്ഷ വായുവിലെ മലിനീകരണ ഘടകമായ  ജങ 2.5 ന്‍റെ അളവ് പരിശോധിക്കുന്നതിനായി 5 സ്റ്റേഷനുകളിലേക്കുളള ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. 2 മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബോര്‍ഡിന്‍റെ അന്തരീക്ഷ വായു ഗുണ നിലവാര നിരീക്ഷണ സ്റ്റേഷനുകളില്‍ ജങ 2.5 അളക്കുന്നതിനായി 14 സ്റ്റേഷനുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും നടപടി യെടുത്തുവരുന്നു.

പെരിയാര്‍ ഗുണ നിലവാര പരിശോധന

നിലവില്‍ ബോര്‍ഡ് എറണാകുളം ജില്ലയിലെ മേത്താനത്ത് ഇന്‍റസ്ട്രിയല്‍ ഏര്യയയുടെ ഡൗണ്‍ സ്ട്രീം ഭാഗത്ത് പെരിയാറിലെ തുടര്‍ച്ചയായ തത്സമയ ജല ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു വരുന്നു. വ്യവസായ മേഖലയില്‍ നിന്നുള്ള മലിനീകരണ സാധ്യതകള്‍ കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഒരു പുതിയ സ്റ്റേഷന്‍ അഡ്വാന്‍സ്ഡ് പ്രോബ് സഹിതം ഡൗണ്‍ സ്ട്രീം ഭാഗത്ത് സ്ഥാപിക്കുന്നതിനായും നടപടിയെടുത്തു കഴിഞ്ഞു. ടി സംവിധാനം 6 മാസത്തിനുള്ളില്‍ സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൗസ് ബോട്ടുകളുടെ മലിനീകരണ നിരീക്ഷണം

ഹൗസ് ബോട്ടുകളില്‍ നിന്നുമുള്ള മലിനീകരണം തടയുന്നതിനായി കുമരകത്തും (കോട്ടയം ജില്ല) കുന്നുമ്മയിലും (ആലപ്പുഴ ജില്ല) സ്ഥാപിച്ചിട്ടുള്ള പൊതു സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുമായി ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് മോണിറ്ററിംഗ് നടത്തുന്നതിനായി തീരുമാനിച്ചു. അതിന്‍റെ പ്രാരംഭ നടപടികള്‍  ആരംഭിച്ചു കഴിഞ്ഞു.

മലിനീകരണ നിയന്ത്ര ചട്ടങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കല്‍

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍

1986 – ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം ചെയ്ത 2000 – ലെ മുന്‍സിപ്പല്‍ സോളിഡ് വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ്) ചട്ടങ്ങള്‍, 1998 – ലെ ബയോ മെഡിക്കല്‍ വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ്) ചട്ടങ്ങള്‍, 2008 – ലെ ഹസാര്‍ഡസ് വേസ്റ്റ് (മാനേജ്മെന്‍റ്, ഹാന്‍റിലിംഗ് ആന്‍റ് ട്രാന്‍സ് ബൗഡറി മൂവ്മെന്‍റ്) ചട്ടങ്ങള്‍, 2011 – ലെ പ്ലാസ്റ്റിക് വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ഹാന്‍റിലിംഗ് ചട്ടങ്ങള്‍), 2011 – ലെ ഇ-വേസ്റ്റ് ചട്ടങ്ങള്‍ എന്നിവ പുതുക്കി യഥാക്രമം സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ഹസാര്‍ഡസ് ആന്‍റ് അതര്‍ വേസ്റ്റ് (മാനേജ്മെന്‍റ് ആന്‍റ് ട്രാന്‍സ് ബൗഡറി മൂവ്മെന്‍റ്) ചട്ടങ്ങള്‍, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍, ഇ-വേസ്റ്റ് മാനേജ്മെന്‍റ് ചട്ടങ്ങള്‍ എന്നിവയായി കേന്ദ്ര സര്‍ക്കാര്‍ 2016 – മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി വിജ്ഞാപനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ 2016 – ല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍, ട്രെയിനിംഗുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ ടി ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍/ മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ / ബന്ധപ്പെട്ട അധികാരികള്‍/ സ്റ്റേക്ക് ഹോള്‍ഡേഴ്സ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. 3 മാസങ്ങള്‍ക്കുള്ളില്‍ മേഖലകള്‍ തിരിച്ചും ജില്ലകള്‍ തിരിച്ചും ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതാണ്.

പ്രത്യേക മോണിറ്ററിംഗ് സ്ക്വാഡുകള്‍

ജലവായു നിയമങ്ങളുടെ ഫലപ്രദമായ നടപ്പിലാക്കല്‍ ഉറപ്പുവരുത്തുന്നതിനായി എല്ലാ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലും മറ്റും ബോര്‍ഡില്‍ നിന്നും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേകം  നടപടികള്‍ സ്വീകരിക്കുന്നു. 1 വര്‍ഷത്തിനുള്ളില്‍ എല്ലാ കോര്‍പ്പറേഷന്‍ ഏരിയകളും എല്ലാ പ്രധാന വ്യവസായ മേഖലകളും ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.