സേഫ് കിറ്റ് (Sexual Assault Forensic Evidence- SAFE)

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നിയമനടപടികള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.  ശാസ്ത്രിയ തെളിവുകളുടെ അഭാവം  മൂലമാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടുന്നത്. നിലവിലുള്ള മെഡിക്കോ – ലീഗല്‍ പിരശോധനകള്‍ വഴി ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകളില്‍ പലപ്പോഴും അപര്യാപ്തമാകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഗൗരവമേറിയ ഈ പ്രശ്നം പരിഹരിച്ച് ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീക്ക് ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി, തെളിവിനു ആവശ്യമായ മുഴുവന്‍ സാമ്പിളുകളും ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവുശേഖരണത്തിനായി  (Sexual Assault Forensic Evidence- SAFE) കിറ്റ് കേരളത്തില്‍ നടപ്പിലാക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനസര്‍ക്കാര്‍ ആദ്യമായാണ് ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുന്നത്. ആരോഗ്യവകുപ്പും, നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഈ കിറ്റ് തയ്യാറാക്കിയത് . Kerala Medical Services Corporation (KMSCL) ആണ്. പദ്ധതിയുടെ ആദ്യ പടിയായി കേരളത്തിലെ എല്ലാ ഗൈനക്കോളജിസ്റ്റുമാര്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുത്ത വനിതാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും.

ആര്‍.ബി.എസ്.കെ പദ്ധതി

2016 ഏപ്രില്‍ മുതല്‍ 2016 ഡിസംബര്‍ വരെ 33,51,302 കുട്ടികളെ (18 വയസ്സിന് താഴെ പ്രായമുളള സ്കൂള്‍ അംഗനവാടി കുട്ടികളെ) സമഗ്രമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുകയും, പുതുതായി അസുഖം കണ്ടെത്തുന്ന കുട്ടികളെ കൃത്യമായി റഫര്‍ ചെയ്യുകയും, വേണ്ട ചികിത്സ ഉറപ്പവരുത്തുകയും ചെയ്തു.

ആര്‍.ബി.എസ്.കെ പദ്ധതി മുഖാന്തരം 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 14623 കുട്ടികള്‍ക്ക് ശ്രീ ചിത്ര ആശുപത്രി വഴി വിവിധ സ്പെഷ്യാലിറ്റി ചികിത്സകള്‍ സൗജന്യമായി   ലഭ്യമാക്കി.  (12910 ഒ.പി & 1713 ഐ.പി).  കൂടാതെ 325 കുട്ടികള്‍ക്ക് ജډനായുളള ഹൃദ്രോഗത്തിനുളള ശസ്ത്രക്രിയയും, 397 കുട്ടികള്‍ക്ക് ശസ്ത്രക്രിയ അല്ലാത്തയുളള (Non-surgical) ചികിത്സയും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കി.  ജډനായുളള ഹൃദ്രോഗ ചികിത്സയ്ക്കായി മാത്രം ഏകദേശം 8.5 കോടിയോളം രൂപ ആര്‍.ബി.എസ്.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യകേരളം പദ്ധതി പ്രകാരം ചെലവഴിച്ചു.

എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍ ശാക്തീകരിക്കുന്നതിനായി കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.  ഈ കാലയളവില്‍ ഡി.ഇ.ഐ.സി യില്‍ 48,225 കുട്ടികള്‍ക്ക് സേവനം ലഭ്യമാക്കി.

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് & പ്രൊക്യുര്‍മെന്‍റ്

ബയോമെഡിക്കല്‍ ഇക്യുപ്മെന്‍റ് മെയിന്‍റനന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് പ്രോഗ്രാം

ആരോഗ്യവകുപ്പിന്  കീഴിലുള്ള ആശുപത്രികളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വേണ്ടി ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) ബയോമെഡിക്കല്‍ ഇക്യുപ്മെന്‍റ് മെയിന്‍റനന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു. ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തനക്ഷമമല്ലാത്ത ഉപകരണങ്ങള്‍ വിവിധതലത്തിലുള്ള ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികള്‍, താലൂക്ക്തല ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്ള എല്ലാ ഉപകരണങ്ങളുടെയും അറ്റകുറ്റപണികള്‍ സമഗ്രമായി കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിന് വേണ്ടി സ്വകാര്യ ഏജന്‍സിക്ക്  പുറംപണി കരാര്‍ നല്‍കുവാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി നടപ്പിലാക്കാനായി കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ഭരണാനുമതി നല്‍കുകയും ലേലംവിളികൊണ്ട കിര്‍ലോസ്ക്കര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ഉത്തരവ് നല്‍കുകയും ചെയ്തു. ആശുപത്രികളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വിവര പട്ടിക തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ തുടര്‍ന്ന് വരുകയാണ്. ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കിര്‍ലോസ്ക്കര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും ദേശീയആരോഗ്യദൗത്യം, ആരോഗ്യവകുപ്പ്, കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും  ആയി കരാറില്‍ ഏര്‍പ്പെട്ട് ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതാണ്. ഇതിനു വേണ്ടി 13.77 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മെറ്റേണല്‍ ഹെല്‍ത്തിനു വേണ്ടിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍-

മാതൃമരണനിരക്ക് കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സേവനം രോഗികള്‍ക്ക് നല്‍കുന്നതിന്‍റെയും ഭാഗമായി പ്രസവം നടക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ആയ ലേബര്‍ ടേബിള്‍, പള്‍സ് ഓക്സിമീറ്റര്‍, ഓട്ടോക്ലേവ്, ഓപ്പറേഷന്‍ ടേബിള്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.  ആയതിലേക്കായി 1.83 കോടി രൂപ ഈ  സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുമുണ്ട്.

ചൈല്‍ഡ് ഹെല്‍ത്തിനു വേണ്ടിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍-

ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സേവനം രോഗികള്‍ക്ക് നല്‍കുന്നതിന്‍റെയും ഭാഗമായി പ്രസവം നടക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ആയ ബേബി വേയിംഗ് മെഷീന്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട.് ആയതിലേക്കായി 0.76 ലക്ഷം രൂപ ഈ  സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുമുണ്ട്.

ന്യു ബോണ്‍ കെയര്‍ കോര്‍ണറിന് വേണ്ടിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍-

ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സേവനം രോഗികള്‍ക്ക് നല്‍കുന്നതിന്‍റെയും ഭാഗമായി പ്രസവം നടക്കുന്ന ആശുപത്രികളില്‍ ന്യു ബോണ്‍ കെയര്‍ കോര്‍ണറില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ആയ ബേബി വേയിംഗ് മെഷീന്‍, ആംബൂ ബാഗ്, ഫൂട്ട് ഓപ്പറേറ്റഡ് സക്ഷന്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട.് ആയതിലേക്കായി 3.65 ലക്ഷം രൂപ ഈ  സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുമുണ്ട്.

മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍-

മെച്ചപ്പെട്ട ആരോഗ്യ സേവനം രോഗികള്‍ക്ക് നല്‍കുന്നതിന്‍റെ ഭാഗമായി പ്രസവം നടക്കുന്ന ആശുപത്രികളില്‍  അനസ്തേഷ്യാ മെഷീന്‍, ഇസിജി മെഷീന്‍, ഡിഫ്രിബിലേറ്റര്‍, ഡയാതെര്‍മി എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആയതിലേക്കായി 35.73 ലക്ഷം രൂപ ഈ  സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുമുണ്ട്

കൗമാര സൗഹൃദ ആരോഗ്യ സെന്‍ററുകള്‍

കേരളത്തില്‍ 39 സെന്‍ററുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.  ഇതില്‍ ആര്‍.കെ.എസ്.കെ (രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം) പദ്ധതിയുടെ ഭാഗമായി 20 സെന്‍ററുകള്‍ പാലക്കാട്, വയനാട് ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്നു.  ഇതിനുപുറമേ 10 സെന്‍ററുകള്‍ കൂടി പുതുതായി മലപ്പുറം, ഇടുക്കി ജില്ലകളില്‍ ആരംഭിക്കുന്നതാണ്.  2016-17 സാമ്പത്തിക വര്‍ഷം ഇതുവരെ ആയി 12337 പേര്‍ക്ക് ഈ സെന്‍ററുകളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.  പ്രത്യേകം പരിശീലനം നേടിയിട്ടുളള കൗണ്‍സിലര്‍മാര്‍ പൂര്‍ണ്ണസ്വകാര്യതയോടും സാങ്കേതിക വൈദഗ്ദ്യത്തോടും കൂടി ഇവിടെ വരുന്ന കൗമാരക്കാരുമായി ഇടപഴകി ക്ലിനിക്കല്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നു.

ഔട്ട്റീച്ച് സേവനങ്ങള്‍

സമൂഹത്തിലെ കൗമാരക്കാരുടെ ആരോഗ്യപരമായ അവബോധമുണര്‍ത്തുന്നതിനും വ്യക്തിത്വ വികാസത്തിനും വേണ്ടി ദേശീയ ആരോഗ്യ മിഷന്‍റെ കൗമാര ആരോഗ്യ വിഭാഗം കൗണ്‍സിലര്‍മാര്‍ സ്കൂള്‍ തലത്തില്‍ ഔട്ട്റീച്ച് സേവനങ്ങള്‍ നല്‍കി വരുന്നു.  2016-17 സാമ്പത്തിക വര്‍ഷം 36,560 കൗമാരപ്രായക്കാര്‍ക്ക് ഈ സേവനം ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം(ആര്‍.കെ.എസ്.കെ)

ഈ പദ്ധതിയിലൂടെ സാധാരണ അഭിമുഖീകരിക്കുന്ന മേഖലകളായ പോഷണം, പ്രജനനാരോഗ്യം, ശാരീരികാരോഗ്യം എന്നിവയ്ക്ക് പുറമേ അപകടങ്ങളും, അക്രമങ്ങളും ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം എന്നീ ആനുകാലിക മേഖലകളിലെ ഇടപെടല്‍ കൂടി ഉദ്ദേശിക്കുന്നു.  ആദ്യ ഘട്ടത്തില്‍ പദ്ധതി പാലക്കാട്, വയനാട് ജില്ലകളിലാണ് ആരംഭിച്ചത്.  2016-17 സാമ്പത്തിക വര്‍ഷം പദ്ധതി ഇടുക്കി, മലപ്പുറം ജില്ലകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

എന്‍ജിനീയറിംഗ് വിഭാഗം

2016-17 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 14.32 കോടി രൂപയുടെ 14 പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള  പ്രാരംഭനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആരോഗ്യകിരണം പദ്ധതി

ആരോഗ്യകിരണം പദ്ധതിയിലൂടെ ഇതുവരെയായി 1, 95, 00,000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ആദായ നികുതിദായകര്‍ക്കും, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.

ബി.സി.സി – സ്വഭാവ രൂപീകരണത്തിനായുള്ള ആശയവിനിമയം

സ്കൂളുകള്‍ വഴി നടത്തിവരുന്ന കൗമാര ആരോഗ്യ പദ്ധതി, ആഴ്ചതോറും നല്‍കിവരുന്ന അയണ്‍ ഫോളിക് ആസിഡ് ഗുളിക വിതരണം, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനുമായി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യവേഷം ചെയ്തു. വീഡിയോയുടെ ഔദ്യോഗിക പ്രകാശനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപകല്പനചെയ്ത ഇമ്മ്യൂണൈസേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അന്നേ ദിവസം മന്ത്രി നിര്‍വ്വഹിച്ചു.

അയണ്‍ ഫോളിക് ആസിഡ്  ഗുളിക കഴിക്കേണ്ട ആവശ്യകത ചൂണ്ടികാണിക്കാനുതകുന്ന തരത്തിലൂള്ള പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.

ലോകാരോഗ്യദിനം, ദേശീയ വിരവിമുക്തദിനം, ലോകജനസംഖ്യാ പക്ഷാചരണം, എന്നീ വിവിധ പരിപാടികളുടെ സംസ്ഥാന ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

വയലാര്‍ സാംസ്കാരിക വേദി, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടു നിന്ന കലാ സാംസ്കാരിക പരിപാടിയില്‍ അനുവദിച്ച സ്റ്റാളില്‍ ആരോഗ്യവകുപ്പിനെ സംബന്ധിക്കുന്ന ലഘുലേഖകളും, നോട്ടീസുകളും പൊതുജനങ്ങളുടെ അറിവിലേയ്ക്കായി നല്‍കുകയുണ്ടായി. കൂടാതെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സേവനവും ഏര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശകര്‍ക്ക് സംശയദൂരീകരണത്തിനും, പുതിയ അറിവ് നേടുന്നതിനും സ്റ്റാള്‍ സഹായകരമായി.

ഡിഫ്തീരിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്സിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നല്‍കി. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്തു.

സ്വിച്ച് പ്രതിരോധ വാക്സിന്‍ ബോധവത്ക്കരണം നടത്തുന്നതായി റേഡിയോ, പത്രം, സോഷ്യല്‍ മീഡിയ വഴി പരസ്യപ്രചാരണങ്ങള്‍ നടത്തി.

വരും വര്‍ഷത്തില്‍ ബി സി സി വിഭാഗത്തിനുകീഴില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍

ജീവിത ശൈലീരോഗങ്ങള്‍, കുഞ്ഞുങ്ങളിലെ പ്രതിരോധ മരുന്ന് കുത്തിവയ്പ്, കാന്‍സര്‍ രോഗബാധ എന്നിവയെപ്പറ്റിയുള്ള ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കാനായി നവ ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, പത്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ അനൗണ്‍സ്മെന്‍റുകള്‍, റോഡ് ഷോകള്‍, സിനിമതീയറ്ററുകള്‍ എന്നിവ വഴി പരസ്യ പ്രചാരണം നടത്തും.

ഇതിനായി സ്വകാര്യ പരസ്യനിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പരസ്യചിത്രങ്ങളും, റേഡിയോ ജിംഗിള്‍സും മറ്റും നിര്‍മ്മിക്കും. ജില്ലാ ആഫീസുകള്‍ മുഖേനയും പ്രസ്തുത വിഷയങ്ങളെ അധികരിച്ച് വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സര്‍ക്കാര്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളെ ഐ ഇ സി എക്സിബിഷന്‍ യൂണിറ്റുകളാക്കി പരിഷ്ക്കരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും.

ക്വാളിറ്റി അഷുറന്‍സ് പ്രോഗ്രാം

ക്വാളിറ്റി കൗൺസിൽ  ഒഫ് ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ്. എന്‍.എ.ബി.എച്ച് ഇതിന്‍ പ്രകാരം ഒല്‍പത് ആരോഗ്യ സ്ഥാപനങ്ങള്‍ അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു.

മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കി ജിവനക്കാര്‍ക്ക് പരിശീല പരിപാടികള്‍ നടത്തി വരുന്നു.