• 16/7/2016-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ തെറാപ്പിസ്റ്റുകളുടെ 41 തസ്തിക സൃഷ്ടിച്ചു.
 • 29/12/2016-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം പഞ്ചകര്‍മ്മ സ്പെഷ്യാലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒരു തസ്തിക സൃഷ്ടിച്ചു.
 • സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 14 ജില്ലകളിലേയും വൃദ്ധസദനങ്ങളില്‍ സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി തുടര്‍ന്നു നടത്തുന്നു.
 • നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 2 വീതം പട്ടികജാതി കോളനികളിലും ISM/Homoeo വകുപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി വരുന്നു.
 • ഗര്‍ഭിണികളായ സ്ത്രീകളുടെയും ഗര്‍ഭകാലത്തെ സംരക്ഷണവും ആയുര്‍വ്വേദ ചികിത്സയിലൂടെ പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ 2016-17 സാമ്പത്തിക വര്‍ഷം കൊല്ലം, പത്തനംതിട്ട, കോട്ടയം തൃശ്ശൂര്‍ എര്‍ണാകുളം എന്നീ ജില്ലകളില്‍ പ്രസൂതിതന്ത്ര പ്രോജക്ട് നടപ്പിലാക്കി വരുന്നു.
 • സിദ്ധ യൂണിറ്റുകള്‍ നിലവിലില്ലാത്ത പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു.
 • 14 ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും,ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും യോഗ യൂണിറ്റുകള്‍ ആരംഭിച്ചു.
 • ജീവിത ശൈലി വ്യതിയാനമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ആയുഷ്യം എന്ന പദ്ധതി നടപ്പിലാക്കി.
 • മാനസികപരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആയുര്‍വ്വേദ ചികിത്സയിലൂടെ ഭേദമാക്കൂക എന്ന ലക്ഷ്യത്തോടെ മാനസ്സിക രോഗ യൂണിറ്റുകള്‍ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നടപ്പിലാക്കി

നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍.

 • ഏഴ് കോടി രൂപാ പ്ലാൻ പദ്ധതിയിൽ വകയിരുത്തി തൃശ്ശൂര്‍ ജില്ലയില്‍ (ആര്‍.വി.ഡി.എ.കോമ്പൗണ്ടില്‍) നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന (സര്‍ക്കാര്‍ ഉടമസ്ഥതയില്‍) ഏഷ്യയിലെ ആദ്യത്തെ സംരംഭമായ സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഉത്ഘാടനവും പ്രവര്‍ത്തനവും നടത്താവുന്നതാണ്.
 • ഗവൺമെന്റ് ആയുര്‍വേദ ഡിസ്പെൻസറികള്‍ ഇല്ലാത്ത കരിങ്കുളം (തിരുവനന്തപുരം), രാമങ്കരി (ആലപ്പുഴ), പളളിവാസല്‍ (ഇടുക്കി), മഞ്ഞളളൂര്‍ (എറണാകുളം) എന്നീ പഞ്ചായത്തുകളില്‍ ഗവൺമെന്റ് ആയുര്‍വേദ ഡിസ്പെൻസറികള്‍ അനുവദിക്കുന്നപക്ഷം കേരളത്തെ സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമായി പ്രഖ്യാപിക്കാവുന്നതാണ്. (പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിൽ ഉണ്ട്).
 • കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിച്ച് വരുന്ന 16 വയസ്സില്‍ താഴെയുളള കുട്ടികളുടെ ആശുപത്രിയെ ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്റർ 50 കിടക്കകളുളള ആയുര്‍വേദ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുളള പ്രൊപ്പോസല്‍ ഗവൺമെന്റ് പരിഗണനയില്‍ ഉണ്ട്.  ആയത് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയർ സെന്റര്‍ ആയി പ്രഖ്യാപിക്കാവുന്നതാണ്.
 • 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്പെഷ്യാലിറ്റി യൂണിറ്റുകളായ പ്രസൂതിതന്ത്ര (സ്ത്രീരോഗം, ഗര്‍ഭിണി, ഗര്‍ഭരക്ഷ ചികിത്സകള്‍) കൗമാരഭൃത്യം (കുട്ടികളുടെ പരിചരണവും ചികിത്സയും) 2017-18 സാമ്പത്തിക വര്‍ഷം എല്ലാ ജില്ലകളിലും തുടങ്ങുന്നതാണ്.
 • കാസര്‍ഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളില്‍ വിവാഹപ്രായമായവരില്‍ ജനിതകവൈകല്യ നിര്‍മ്മാര്‍ജ്ജനലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘നിര്‍വിഷ’ എന്ന പദ്ധതി 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്നതാണ്.
 • 2017-18 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പിന്റെ സർവോന്മുഖമായ പ്രവര്‍ത്തനത്തിന് പാരമ്പര്യരേഖകള്‍ ശേഖരിക്കുന്നതിനും പുതിയവ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി ഡയറക്ടറേറ്റില്‍ ഒരു പബ്ലിക് റിലേഷൻസ് ഡിവിഷൻ രൂപീകരിക്കുന്നതാണ്.
 • 2017-18 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പില്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതാണ് (ഇ-ഓഫീസിനായുളള നടപടികള്‍ പുരോഗമിച്ചുവരുന്നു).
 • രോഗികളുടെ ട്രീറ്റ്മെന്റ് ഹിസ്റ്ററി സംബന്ധിച്ച ഡേറ്റാ ബെയ്സ് ലഭ്യമാക്കുന്നതിനും പ്രാദേശികമായി അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും ഇൻവെന്ററി മാനേജ്മെന്റിനും സഹായകമാകുന്ന ഹോസ്പിറ്റല്‍ ഇൻഫോർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എച്ച്.ഐ.എം.എസ്.) ഘട്ടംഘട്ടമായി ഭാരതീയ ചികിത്സാ വകുപ്പില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

 • തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍, ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ 10 തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ട്.
 • ആയുര്‍വേദവും, ആധുനിക ജൈവ സാങ്കേതിക വിദ്യയും ബന്ധപ്പെടുത്തിയിട്ടുളള ഗവേഷണങ്ങള്‍ക്ക് വേണ്ടി അന്തര്‍ദേശീയ നിലവാരമുളള ലബോറട്ടറിയും, പഠന കേന്ദ്രവും ആരംഭിക്കുന്നതിലേയ്ക്കായി വകുപ്പിന്റെ ശീര്‍ഷകത്തില്‍ 50 ലക്ഷം രൂപ ഭരണാനുമതി നല്‍കി ഉത്തരവാകുകയും, ആയതിന്റെ നടത്തിപ്പിനായി നാഷണല്‍ ആയുഷ് മിഷനെ സര്‍ക്കാര്‍ ഇംപ്ലിമെന്റിംഗ് ഏജൻസിയായി നിയമിക്കുകുയം ചെയ്തു. 300 കോടി രൂപ ചെലവില്‍ പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുളള പ്രാധമിക റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി സമര്‍പ്പിച്ചിട്ടുണ്ട്.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥികളുടെ എണ്ണം 40-ല്‍ നിന്നും 60 ആയി വര്‍ദ്ധിപ്പിച്ചു.
 • തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് കീഴിലുളള ആശുപത്രിയില്‍ (60 കിടക്കകളുളള) പുതിയ പേ വാര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
 • യു.ജി.സി പാറ്റേണ്‍ പ്രകാരം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ കേഡര്‍ തസ്തിക 4-ല്‍ നിന്നും 3 കേഡറാക്കിയതിനെത്തുടര്‍ന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ കേഡറില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആയതു വഴി കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കാനുമുളള സാധ്യത ഉണ്ടായി.
 • പി.ജി.വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പെന്‍റ് 25,000 രൂപയില്‍ നിന്നും 30,000 രൂപയായി വര്‍ദ്ധിപ്പിച്ചു.
 • സംസ്ഥാനത്ത് നിലവിലുളള 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളേയും, 2 എയിഡഡ് ആയുര്‍വേദ കോളേജുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട്, ടെലി മെഡിസിൻ & വീഡിയോ കോൺഫ്രൻസ്സിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനായി M/s കെല്‍ട്രോണിന് പ്രവൃത്തി ഉത്തരവ് നല്‍കി. ആയത് ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ആരംഭിക്കുക്കുന്നതിനു വേണ്ടി പി.ഡബ്ല്യു.ഡി. മുഖാന്തിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അംഗൻവാടി/ആശ പ്രവര്‍ത്തകര്‍ക്ക് പ്രസൂതി/ കൗമാര വിഷയങ്ങളില്‍ പരിശീലനം നല്‍കി.
 • തിരുവനന്തപുരം/ തൃപ്പൂണിത്തുറ/ കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലേയ്ക്കായി ഔഷധിയില്‍ നിന്നും മരുന്ന് വാങ്ങി. കൂടാതെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.ഡബ്ല്യു.ഡി.യില്‍ തുകകള്‍ അടയ്ക്കുകയും ചെയ്തു.

ഹോമിയോപ്പതി വകുപ്പ്

 • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ക്യാന്‍സര്‍ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ (പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സെന്‍റേഴ്സ്) ആരംഭിച്ചു.
 • ആധുനിക ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങിങ്ങിയവയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഹോമിയോപ്പതി, ആയുര്‍വ്വേദം, നാച്ചുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് തിരുവനന്തപുരം, കൊല്ലം എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില് നിലവിലുളള ആയുഷ് ഹോളിസ്റ്റിക് സെന്‍ററുകള്‍ക്ക് പുറമെ പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലും, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഹോമിയോ ആശുപത്രിയിലും പുതുതായി ആയുഷ് ഹോളിസ്റ്റിക് സെന്‍ററുകള്‍ ആരംഭിച്ചു.
 • ഫിസിയോതെറാപ്പി യൂണിറ്റോടു കൂടിയ വയോജന പരിചരണകേന്ദ്രങ്ങള്‍ (ജെറിയാട്രിക് കെയര്‍ സെന്‍ററുകള്‍) ആലപ്പുഴ, കൊല്ലം, വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ആരംഭിച്ചു.
 • ഇടുക്കി, വയനാട് ജില്ലകളിലെ ആരോഗ്യ സേവന സൗകര്യം ദുര്‍ലഭമായ ദുര്‍ഘടമേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിചരണത്തിനായി സ്പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു.
 • കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അമ്മയും കുഞ്ഞും പദ്ധതി നടപ്പിലാക്കി. ഇതിലൂടെ അനപത്യതാ ദുഖം പേറി നടന്നിരുന്ന ഒട്ടനവധി സ്ത്രീകള്‍ക്ക് അമ്മയാകാന്‍ കഴിഞ്ഞു.
 • കണ്ണൂരില്‍ അമ്മയും കുഞ്ഞും സെന്‍ററില്‍ എഴര സെന്‍റ് സ്ഥലം അനുവദിച്ചു.
 • സ്ത്രീകളുടെ മാനസിക് ശാരീരിക ആരോഗ്യം, സുരക്ഷ, സമത്വം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്‍റെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു.
 • കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പുറമെ മാനസിക-ബൗദ്ധിക-വ്യക്തിത്വ പ്രശ്നങ്ങള്‍ പരിഹകിക്കുന്ന കൗമാര ആരോഗ്യപദ്ധതിയായ സദ്ഗമയ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു.
 • ഓരോ ജില്ലയിലും ഒരു മികച്ച ഹോമിയോ ഡിസ്പെന്‍സറിയെ മാതൃകാ ഹോമിയോ ഡിസ്പെന്‍സറിയായി അപ്ഗ്രേഡ് ചെയ്തു.
 • നെയ്യാറ്റിന്‍കര താലൂക്ക് ഹോമിയോ ആശുപത്രിയില്‍ സംസ്ഥാന വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗിച്ചുകൊണ്ട് ലാബ് ആരംഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി.
 • ഈ വര്‍ഷം ഭരണാനുമതി ലഭിച്ച 160 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് ജില്ലകളിലെ 11 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
 • ഹോമിയോപ്പതി ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തിന് ഈ വര്‍ഷം അനുവദിക്കപ്പെട്ട 5 കോടി രൂപ വിനിയോഗിച്ചുകൊണ്ട് കെട്ടിട നിര്‍മ്മാണത്തിനുളള നടപടികള്‍ പുരോഗമിച്ചുവരുന്നു.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍

 • ജനറല്‍ സെക്ടറില്‍ പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കല്‍
 • ഓരോ ജില്ലയിലേയും മികച്ച ഒരു ഹോമിയോ ഡിസ്പെന്‍സറിയെ മാതൃകാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയായി ഉയര്‍ത്തല്‍
 • എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളുലും പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ ആരംഭിക്കും.
 • ഹോമിയോപ്പതി ചികിത്സയോടൊപ്പം യോഗയും നാച്ചറോപ്പതിയും കൂടി സമന്വയിപ്പിച്ചുകൊണ്ട് എല്ലാ ജില്ലകളിലും ആരോഗ്യ പദ്ധതി ആവിഷ്ക്കരിക്കും.
 • എല്ലാ ജില്ല ആശുപത്രികളിലും ലഹരിവിമുക്തകേന്ദ്രങ്ങളും വന്ധ്യതാക്ലിനിക്കുകളും പ്രത്യേകം പ്രവര്‍ത്തിപ്പിക്കും.
 • ഉത്സവ വേളകളില്‍ ശബരിമല, കുരിശുമല, ഗുരുവായൂര്‍, ഹജ്ജ് ക്യാമ്പ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ താല്ക്കാലിക ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കും.
 • ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളോട്ടിംഗ് ഹോമിയോ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
 • ഹോമിയോപ്പതി ഡയറക്ടറേറ്റ് ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണവും നവീകരണവും നിര്‍വ്വഹിക്കും.
 • ദ്രുതകര്‍മ്മ സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ സമിതിയുടെ (റീച്ച്) നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകള്‍, പ്രതിരോധമരുന്നുവിതരണം തുടങ്ങിയവ നടപ്പിലാക്കും.
 • ലാബില്ലാത്ത ആശുപത്രികളില്‍ ലാബ് ആരംഭിക്കും.
 • ജില്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കും.
 • ഇടുക്കി, വയനാട് എന്നീജില്ലകളില്‍ മൊബൈല്‍ ഹോമിയോപ്പതി ഹെല്‍ത്ത് കെയര്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
 • ഹോമിയോ സ്ഥാപനങ്ങളില്‍ ആരംഭിച്ച മാതൃശിശുപരിചരണ കേന്ദ്രങ്ങള്‍, വയോജന പരിചരണകേന്ദ്രങ്ങള്‍, അന്തസ്രവഗ്രന്ഥിവൈകല്യ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്പെഷ്യാലിറ്റി സെന്‍ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍
 • ആശുപത്രികളിലും, ഡിസ്പെന്‍സറികളിലും ആരംഭിച്ച കൗമാരക്കാരുടെ പെരുമാറ്റ വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്ന പദ്ധതികള്‍ ശക്തിപ്പെടുത്തല്‍

ഹോംകോ

 • ഹോംകോയുടെ ഗുണനിലവാര പരിശോധന വിഭാഗം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അറുപതു ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ വാങ്ങി.
 • ഹോംകോയുടെ നിലവിലെ ഫാക്ടറി കെട്ടിടത്തില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനം സ്ഥാപിക്കുന്നകിനുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (അറുപതു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായം ഉള്‍പ്പെടെ ആകെ 3 കോടി രൂപയുടെ പദ്ധതി) ആരംഭിച്ചു.
 • ഹോംകോയുടെ രണ്ടാം ഘട്ട വികസനത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള 62 കോടി രൂപയുടെ പുതിയ ഫാക്ടറി സമുച്ചയത്തിന്‍റെ നിര്‍മ്മാണം സര്‍ക്കാര്‍ സഹായത്തോടെ ഒരു മാസത്തിനുളളില്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ നടന്നുവരുന്നു
 • ആലപ്പുഴ ഹോംകോയില്‍ ഒരു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍
 • തിരുവനന്തപുരത്ത് ഹോംകോയ്ക്ക് അനുവദിച്ച 50 സെന്‍റ് സ്ഥലത്ത് പുതിയ ഫാക്ടറി കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതാണ്.
 • ഹോംകോയുടെ ഉടമസ്ഥതയില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുളള ഔഷധ സസ്യത്തോട്ടത്തിന്‍റെ നവീകരണവും വികസനവും നടപ്പിലാക്കുന്നതാണ്.

ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വകുപ്പ് :-

 • ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്തും കോഴിക്കോടും പ്രാക്ടീസ് ഓഫ് മെഡിസിന്‍ – ല്‍ പി.ജി കോഴ്സ് തുടങ്ങുന്നതിനായി എന്‍.ഒ.സി ലഭ്യമാക്കി.
 • തിരുവനന്തപുരം ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഇ-ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്.
 • ബി.എച്ച്.എം.എസ് കോഴ്സിന്‍റെ സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു.
 • ഫാര്‍മസി കോഴ്സിന്‍റെ രണ്ടാം ബാച്ച് അഡ്മിഷന്‍ പൂര്‍ത്തിയാക്കി.
 • തിരുവനന്തപുരം ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേളജ് ഹോസ്പിറ്റലില്‍ നാഷണല്‍ ആയുഷ് മിഷന്‍റെ കീഴില്‍ ഇ.എന്‍.റ്റി വിഭാഗത്തില്‍ ശ്രവ്യ പ്രോജക്ട് (സ്പെഷ്യല്‍ ഇ.എന്‍.റ്റി ഒ.പി) ആരംഭിച്ചു.
 • ഈ-ഹോസ്പിറ്റല്‍ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
 • അധ്യാപക ജീവനക്കാര്‍ക്കായി സ്റ്റേറ്റ് ട്രെയിനിംഗ് പ്രോഗ്രാം, പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കായി ഇന്‍-സര്‍വ്വീസ് പ്രോഗ്രാം, ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിസര്‍ച്ച് വിംഗ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.
 • ഫാര്‍മസി കോളേജ് കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 • ലേഡീസ് ഹോസ്റ്റല്‍ന്‍റെ പണി ഉടന്‍ ആരംഭിക്കും.
 • കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എട്ട് നിലയുള്ള പുതിയ ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉല്‍ഘാടനം 2016 സെപ്റ്റംബര്‍ മാസം ബഹു: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.
 • കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പുതിയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിച്ചു.
 • വന്ധ്യത, ചര്‍മ സൗന്ദര്യ വിഭാഗം, വയോജന വിഭാഗം, ശിശുവിഭാഗം എന്നിവയ്ക്കുള്ള പ്രത്യേക ഒ.പി. സംവിധാനം ഏര്‍പ്പെടുത്തി.

ഒരു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍

 • ഹോമിയോ വിദ്യാഭ്യാസ വകുപ്പിനായി ഹോമിയോ വിദ്യാഭ്യാസ കാര്യാലയം (ഡയറക്ടറേറ്റ്) സ്ഥാപിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചു.
 • കോഴിക്കോട് ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് വിപുലീകരിക്കുന്നതിന് വേണ്ട പദ്ധതി 2017-18 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുണ്ട്.
 • മൊബൈല്‍ എപ്പിഡെമിക് കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കുന്നതിനും, ഡിപ്പാര്‍ട്ടുമെന്‍റ് റിസര്‍ച്ച് വിംഗ് തുടങ്ങുന്നതിനും അധ്യാപകര്‍ക്കായി സ്റ്റേറ്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നതിനും പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 • കോളേജിനായി എന്‍.എ.സി.സി അക്രെഡിറ്റേഷനും, ആശുപത്രിയ്ക്കായി എന്‍.എ.ബി.എച്ച് അക്രെഡിറ്റേഷനും വേണ്ടിയുള്ള നടപടി സ്വീകരിച്ചു വരുന്നു.
 • തിരുവനന്തപുരം ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഒരു മിനി ഫാര്‍മസി സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 • ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം തുടര്‍ന്ന് നടത്താനുള്ള ഭരണാനുമതിയ്ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 • നിലവിലുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് വിപുലീകരിക്കുന്നതിന് വേണ്ട പദ്ധതി 2017-18 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്

 • സംസ്ഥാനത്ത് നിലവിലുള്ള ഔഷധസസ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പരിപോക്ഷിപ്പിക്കുന്നതിനും  അതിലൂടെ ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടി ദേശീയ ഔഷധസസ്യ ബോര്‍ഡിന്‍റെ  സാമ്പത്തീക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്ന സുസ്ഥിര ഔഷധസസ്യ- സംരക്ഷണ- പരിപോഷണ പദ്ധതിയാണ് څഗ്രാമീണം.چ ഗ്രാമപഞ്ചായത്തുകളില്‍ ജനപങ്കാളിത്തത്തോടെ ഔഷധസസ്യകൃഷി നടത്തുന്നതിനുള്ള പ്രസ്തുത പദ്ധതി ഉല്‍ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
 • തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2016 ജൂണ്‍ മാസത്തില്‍ “ഗ്രാമീണം” പദ്ധതി ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഔഷധസസ്യകൃഷിക്ക് ഇതിനകം തന്നെ ദേശീയതലത്തില്‍ മാതൃകയായിക്കഴിഞ്ഞു.
 • തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തില്‍ ‘ഗ്രാമീണം’ പദ്ധതി 2016 ഒക്ടോബര്‍ മാസത്തില്‍ ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെയുള്ള ഔഷധസസ്യ തൈകളുടെ ഉല്‍പാദനം ആരംഭിച്ചുകഴിഞ്ഞു.
 • കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഓരോ ഗ്രാമപഞ്ചായത്തുകളില്‍ ‘ഗ്രാമീണം’ പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുന്നതാണ്.
 • കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൃഷിചെയ്യുന്നതിനും ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിനും അതിലൂടെ സംസ്ഥാനത്തിന്‍റെ ഔഷധസസ്യ സമ്പത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേډയുള്ള ഔഷധസസ്യങ്ങളുടെ തൈകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്; വനഗവേഷണസ്ഥാപനം, പീച്ചി, ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍, പാലോട്, ആയുര്‍വേദ ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കല്‍പ്പറ്റ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത 50,000 ത്തിലധികം ഔഷധസസ്യതൈകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.
 • കേരള രാജ് ഭവനില്‍ ദേശീയ ഔഷധസസ്യബോര്‍ഡിന്‍റെ ധനസഹായത്തോടെ സംസ്ഥാന ഔഷധസസ്യബോര്‍ഡ് ഔഷധസസ്യോദ്യാനം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉല്‍ഘാടനം 2016 ആഗസ്റ്റു മാസം 3-ാം തിയതി ബഹു. ആരോഗ്യവകുപ്പു മന്ത്രി, ശ്രീമതി. കെ. കെ. ശൈലജടീച്ചറുടെ സാന്നിദ്ധ്യത്തില്‍ ബഹു. കേരള ഗവര്‍ണര്‍, ജസ്റ്റിസ് (റിട്ട.) ശ്രീ. പി. സദാശിവം നിര്‍വഹിച്ചു. ആയതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
 • “മാതൃഭൂമി സീഡ്” പദ്ധതിയും ഔഷധസസ്യബോര്‍ഡും സംയുക്തമായി സ്കൂളുകളില്‍ നടപ്പാക്കുന്ന “ഹരിതം ഔഷധം” എന്ന ഔഷധസസ്യ ഉദ്യാനപദ്ധതിയിലൂടെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടത്തി. കൂടാതെ ആലപ്പുഴ, എറണാകുളം, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ഈ പദ്ധതി 2016 ജൂലൈ മാസത്തില്‍ നടപ്പിലാക്കി.
 • കാവുകളിലെ ഔഷധസസ്യ സമ്പത്തിനെ സംരക്ഷിക്കുന്നതിനായി ദേശീയ ഔഷധബോര്‍ഡില്‍ നിന്നും ഒരു കോടി മുപ്പത്തിനാലു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ 53 ലക്ഷം രൂപ ആദ്യഗഡുവായി ലഭിച്ചിട്ടുണ്ട്. ടി നടപ്പിലാക്കുന്നതിനുളള പ്രാഥമിക നടപടികള്‍ എടുത്തു കഴിഞ്ഞു. 2017 മാര്‍ച്ച് 31 ന് അര്‍ഹതപ്പെട്ട കാവുകള്‍ക്ക് ഈ തുക ലഭ്യമാക്കുന്നതാണ്.
 • 27/01/2017-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക്ക് ഓഫീസറുടേയും ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റേയും ഓരോ തസ്തിക സൃഷ്ടിച്ചു.

2017ല്‍ നടപ്പിലാക്കാന്‍ ഉത്ദ്ദേശിക്കുന്ന പദ്ധതികള്‍.

 • “ഗൃഹചൈതന്യ” എന്ന പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ഭവനങ്ങളിലും ആര്യവേപ്പിന്‍റെയും കറിവേപ്പിന്‍റെയും ഓരോ തൈകള്‍ വീതം എത്തിക്കും.
 • കേരളത്തിലെ എല്ലാ സ്കൂളുകളിലും ഔഷധ സസ്യത്തോട്ടം നിര്‍മ്മിക്കുവാനുള്ള ബൃഹത്തായ ഒരു പദ്ധതിയാണ് څസ്ക്കൂളില്‍ ഒരു ഔഷധതോട്ടം പദ്ധതിچ നിലവില്‍ ഔഷധസസ്യ തോട്ടങ്ങള്‍ ഇല്ലാത്ത സ്കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 90 ഔഷധസസ്യ തോട്ടങ്ങള്‍ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ടി പദ്ധതി വ്യാപിപ്പിക്കുന്നതിനുളള നടപടി 2017 ജൂണ്‍ മുതല്‍ നടപ്പിലാക്കുന്നതാണ്.
 • സംസ്ഥാന ഔഷധസസ്യബോര്‍ഡിന്‍റെ ശാക്തീകരണത്തിന്‍റെ ഭാഗമായി കണ്ണുര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലെക്കായി സ്ഥലവും സ്റ്റാഫും ലഭ്യമാകുന്നമുറക്ക് ഔഷധസസ്യബോര്‍ഡ് മലബാര്‍ സെന്‍റര്‍ കണ്ണുരില്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
 • സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്‍റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് ദേശീയ ഔഷധസസ്യ ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടന്നുവരുന്നു.
 • സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്‍റെ ഭാവി പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിലേക്കായി ഢശശെീി 2025 എന്ന ഉീരൗാലിേ ഇറക്കുന്നതിനുളള നടപടികള്‍ നടന്നുവരുന്നു.
 • സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഒരു ഡാറ്റാ ബാങ്ക് 2017 -ല്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നു.