• സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി
  സ്ക്കൂള്‍കുട്ടികളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഈ വര്‍ഷം 280 സ്ക്കൂളുകളില്‍ നടപ്പാക്കി. അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്നതാണ്.
 • സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍
  കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. പ്രസ്തുത പദ്ധതി ഈ വര്‍ഷം ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കി വരുന്നു.
 • എന്‍ എ ബി എല്‍ അക്രഡിറ്റേഷന്‍
  ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള അനലിറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടുള്ള എന്‍ എ  ബി എല്‍ അക്രഡിറ്റേഷന്‍ എറണാകുളം ലാബിന് ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള അവസാന ഓഡിറ്റ് നടന്നു കഴിഞ്ഞു. ഏപ്രില്‍ മാസത്തോടുകൂടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ ലാബുകള്‍ക്കും എന്‍ എ ബി എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്നതാണ്.
 • മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍
  കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പരിശോധന വിഭാഗത്തില്‍ രണ്ട് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
 • ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം
  ലാബുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്‍റെ ഭാഗമായി ഘകങട എന്ന സോഫ്റ്റ്വെയര്‍ നടപ്പാക്കി
 • ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നിയമനം
  28 വര്‍ഷത്തിനുശേഷം പി എസ് സി വഴി 90 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കി. അവര്‍ക്ക് നിയമ പ്രകാരമുള്ള പരിശീലനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
 • ഓപ്പറേഷന്‍ സാഗര്‍ റാണി
  കേരളത്തിലെ മത്സ്യവ്യാപാര മേഖലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍

 • Quick Response Team (QRT)
  കേരളത്തില്‍ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ഉണ്ടാകുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് സംസ്ഥാന തലത്തില്‍ (QRT) നടപ്പാക്കുന്നതാണ്.