• മരുന്നു കമ്പനികള്‍/വിതരണക്കാര്‍ മരുന്നു വില നിശ്ചിക്കുന്ന ഗസററ് വിജ്ഞാപന തീയതിമുതല്‍ തന്നെ മരുന്നുകളുടെ വിലയില്‍ മാററം വരുത്തിയിട്ടില്ലെന്ന കാരണത്താല്‍ കുറഞ്ഞ വിലയ്ക്ക് മരുന്നിന്റെ ലഭ്യത രോഗികള്‍ക്ക് ലഭിക്കാതിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏററവും പുതിയ വിജ്ഞാപനങ്ങളിലെ വില പ്രാബല്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിലേക്കായും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലേക്കായും വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച മരുന്നു വ്യാപാര സ്ഥാപനങ്ങളുടെ ഒരു യോഗം വിളിച്ച് വില സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുവാന്‍ വകുപ്പിലെ എല്ലാ ജില്ല ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പുതുക്കിയ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിലേക്കായി നിര്‍മ്മാതാക്കളുടെ/ഏജന്‍സികളുടെ ഒരു യോഗം വകുപ്പ് വിളിച്ചുകൂട്ടി, മരുന്നുകളുടെ വില സംബന്ധിച്ച ഗസററ് വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്കു തന്നെ മരുന്നിന്റെ വിലയില്‍ മാററം വരുത്തിയതിനു ശേഷം മാത്രമേ വിതരണം നടത്താവൂ എന്നും, കുറഞ്ഞ വിലയില്‍ മരുന്നു വില്‍പ്പന നടത്തിയ വ്യാപാരികള്‍ക്ക് വിലയിലുളള നഷ്ടം നികത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുമുളള തീരുമാനവും ഉണ്ടായിട്ടുണ്ട്. ഇപ്രകാരം അവശ്യ മരുന്നുകളുടെ വില കുറയുന്ന മുറയ്ക്കു തന്നെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
  • നാര്‍ക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷ്ണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്     വിഭാഗത്തില്‍പ്പെടുന്ന (NDPS ആക്ററ് പ്രകാരമുളള) മരുന്നുകളുടെ ദുരുപയോഗം കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി സംയുക്ത പരിശോധന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഡ്രഗ്സ് ആന്റ് കോസ്മെററിക്സ് ആക്ററ് പ്രകാരം ലൈസന്‍സ് നല്‍കിയിട്ടുളള നാര്‍ക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗം (അനധികൃത/അമിത വില്‍പ്പന/പര്‍ച്ചേസ്) മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് സ്ഥിരം പരിശോധനകളില്‍ പ്രത്യേകം നീരീക്ഷിച്ച് ഉറപ്പുവരുത്തണമെന്നും, ഏതെങ്കിലും പ്രത്യേക അറിയിപ്പുകളിന്മേലോ, പരാതികളിന്മേലോ കാലതാമസം കൂടാതെ തന്നെ പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
  • സംസ്ഥാനത്തുടനീളം ഡ്രഗ്സ് ആന്റ് കോസ്മെററിക്സിലെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വില്‍പ്പന തടഞ്ഞ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏതാണ്ട് 12 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നു.

ഒരു വര്‍ഷത്തെ കാലയളവിനുളളില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍

  • ഇപ്പോള്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂരിലെ പുതിയ ഡ്രഗ്സ് ടെസ്ററിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും, ആയതിന്റെ പ്രവര്‍ത്തനോത്ഘാടനം നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണ്.
  • പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ പുതിയ ഡ്രഗ്സ് ടെസ്ററിംഗ് ലബോറട്ടറി കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ നടത്തുന്നതാണ്.
  • എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്ററിംഗ് ലബോറട്ടറിയിലെ പുതിയ മൈക്രോബയേളജി വിഭാഗത്തിന്റേയും, ആയുര്‍വേദ വിഭാഗത്തിന്റേയും പ്രവര്‍ത്തനം  ആരംഭിക്കുന്നതാണ്.