• ഈ സര്‍ക്കാരിന്റെ കാലത്ത് 2030 വരെയുള്ള കാലഘട്ടത്തെ ആരോഗ്യ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മാതൃകയിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്.  ഇതിലെ ഓരോ ലക്ഷ്യങ്ങളും കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
 • സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും Digital തലത്തിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടുള്ള e-health programme ന്റെ pilot ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാ സബ്‌സെന്ററുകളുടെ പരിധിയില്‍ വരുന്ന താമസക്കാരുടെ demographic data ശേഖരിച്ച് Aadhar നമ്പറില്‍ അധിഷ്ഠിതമായ Electrocnic health record തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ നിലവാരവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും പ്രതിപാദിക്കുന്ന ആരോഗ്യ രേഖ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു. ഇത് തയ്യാറാക്കിയതിനുശേഷം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കര്‍മ്മപരിപാടികളും തയ്യാറായി.  Block /ജില്ല/നഗര തലങ്ങളില്‍ ഇതിന് സമാനമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • Achuta Menon Centre മായി ചേര്‍ന്ന് ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ കര്‍മ്മപരിപാടി നടപ്പാക്കി വരുന്നു.
 • ഒരു ജില്ലയില്‍ ഒരു ജില്ലാതല ആശുപത്രി, ഒരു താലൂക്കില്‍ ഒരു താലൂക്ക്തല ആശുപത്രി, ഒരു റവന്യൂ ബ്ലോക്കില്‍ ഒരു സാമൂഹ്യാരോഗ്യകേന്ദ്രം എന്നിങ്ങനെ ഒരു നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറ്റുന്നതിനുള്ള pilot പദ്ധതി നടപ്പാക്കുന്നതിന് 170 പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഇതിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.  ഇത് സാധ്യമാകുന്നതിന് Doctor, Nurse, മറ്റാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പരിശീലനം നടന്നു വരുന്നു.
 • ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ Electronic മാധ്യമം വഴി നടപ്പിലാക്കുന്നതിനാവശ്യമായ software, data entry പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
 • ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെ biomedical ഉപകരണങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്നവയുടെ repair  പൂര്‍ത്തിയാക്കുകയും ചെയ്തു.
 • ആരോഗ്യ വകുപ്പിനു കീഴിലുള്ള 12 താലൂക്ക് ആശുപത്രികളിലും 35സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ തസ്തിക സൃഷ്ടിച്ചു. കൂടാതെ 8 ജില്ലാ ആശുപത്രികളില്‍ Cath labഉം 42 താലൂക്ക് ആശുപത്രികളില്‍ Dialysis Unitകളും ആരംഭിയ്ക്കാന്‍ നടപടി തുടങ്ങി.
 • സംസ്ഥാനത്ത് പ്രതിവര്‍ഷം അറുപതിനായിരത്തോളം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നിലവിലുള്ള അര്‍ബുദ രോഗികളുടെ എണ്ണവുമായി കൂട്ടി ചേര്‍ക്കുമ്പോള്‍ ഇത് രണ്ട് ലക്ഷത്തോളമാവും.  റീജിയണല്‍ കാന്‍സര്‍ സെന്ററിനോ, മലബാര്‍ ക്യാന്‍സര്‍ സെന്ററിനോ മാത്രമായി ഇതു കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല.  ആയതിനാല്‍ നിലവിലുള്ള എല്ലാ ആശുപത്രികളുടെയും സബ്‌സെന്റര്‍ മുതല്‍ ആര്‍.സി.സി വരെയുള്ളവയെ സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ (WHO) സഹായത്തോടുകൂടി ഒരു സമഗ്ര അര്‍ബുദ പരിചരണ പദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്.  അര്‍ബുദ നിര്‍ണ്ണയം, പുനരധിവാസം, പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പദ്ധതിയാണിത്.  ഇതിന്റെ പ്രാരംഭ ഘട്ടമായി എല്ലാ ജില്ലാ ഹോസ്പിറ്റലുകളിലും പാലിയേറ്റീവ് കീമോ തെറാപ്പി നടപ്പിലാക്കുന്നതാണ്.  5 മെഡിക്കല്‍ കോളേജുകളില്‍ Comprehensive  Cancer Centre കള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
 • O.P. Transformation നടപ്പിലാക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ 25.01.2017 ല്‍ ഇതിന്റെ പ്രവര്‍ത്തന ഉത്ഘാടനം നടത്തി. ഇീരവശി Cochin Cancer Centre ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ആശുപത്രികളില്‍ Super Specialty Block നിര്‍മ്മാണം ആരംഭിച്ചു.
 • ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ administration/hospital/block എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു.