• ഭിന്നശേഷിക്കാരായ 753 പേര്‍ക്ക് ആവശ്യമായ ട്രൈസൈക്കിള്‍, വീല്‍ചെയര്‍, കൃത്രിമകൈകാലുകള്‍, വാക്കര്‍, ക്രച്ചസ്, കണ്ണട, ശ്രവണ സഹായി തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
 • ഭിന്നശേഷിക്കാരായ 23 പേര്‍ക്ക് പുതിയ സ്ക്കൂട്ടറില്‍ സൈഡ്വീല്‍ ഘടിപ്പിക്കുന്നതിന് സബ്സിഡി വിതരണം ചെയ്തു.
 • സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്ക് ലോണ്‍ സബ്സിഡി ഇനത്തില്‍ 5000/- രൂപ മുതല്‍ 100000/- രൂപ വരെ 157 പേര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി.
 • തീവ്രവും അതിതീവ്രവുമായ വൈകല്യമുള്ള 8 വയസ്സിന് താഴെയുള്ള 102 കുട്ടികളുടെ പേരില്‍ സ്ഥിര നിക്ഷേപം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടികളുടെ പേരില്‍ 15,000/- രൂപവീതവും പെണ്‍കുട്ടികളുടെ പേരില്‍ 20,000/-രൂപ വിതരണം ചെയ്യുകയുണ്ടായി.
 • ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ വായ്പാ പദ്ധതി പ്രകാരം (എന്‍.എച്.എഫ്.ഡി.സി) 34 പേര്‍ക്ക് സ്വയംതൊഴില്‍/വിദ്യാഭ്യാസ വായ്പയായി ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി.  ഈ പദ്ധതി പ്രകാരം വായ്പാ എടുത്ത ബി പി.എല്‍. വിഭാഗത്തിന് വായ്പാ സബ്സിഡി 10 പേര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി.
 • പാറശാലയില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗരായ വയോജനങ്ങള്‍ക്കുവേണ്‍ണ്ടിയുള്ള വൃദ്ധ സദന പരിപാലനത്തിന് 00 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
 • സൈഡ്വീല്‍ ഘടിപ്പിച്ച സ്ക്കൂട്ടര്‍ 5 പേര്‍ക്ക് വിതരണം ചെയ്തു.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പുതിയ പ്രവര്‍ത്തനങ്ങള്‍

 • ഗുരുതര ഭിന്നശേഷിയുളളവര്‍ക്ക് സ്വന്തം ജാമ്യത്തില്‍ വായ്പ നല്‍കല്‍
 • സര്‍ക്കാര്‍ സബ്സിഡി നല്‍കുമ്പോഴും മതിയായ ഈടു നല്‍കാന്‍ കഴിയാത്തതിനാല്‍ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഗുരുതരമായി ഭിന്നശേഷിയുളളവര്‍ക്ക് പോലും സ്വയംതൊഴില്‍ വായ്പയെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഇവര്‍ക്ക് മറ്റു പദ്ധതികളിലൂടെ നല്‍കിവരുന്ന സബ്സിഡിക്കു ആനുപാതികമായ തുകയെങ്കിലും സ്വന്തം ജാമ്യത്തില്‍ വായ്പയായി കുറഞ്ഞ പലിശ നിരക്കില്‍ (5% -25000/- രൂപ) നല്‍കിയാല്‍ അവരുടെ ജീവ സന്ധാരണത്തിന് പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു.
 • താഴ്ന്ന വരുമാനക്കാര്‍ക്ക് ഹൗസിംഗ് വായ്പ
 • താഴ്ന്ന വരുമാനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് സമ്പൂര്‍ണ്ണ താമസസൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി മതിയായ ഈടിേډല്‍ 6% പലിശയില്‍ 2 ലക്ഷം രൂപ വായ്പയായി അനുവദിക്കാന്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു.
 • കോര്‍പ്പറേഷന് റീജിയണല്‍/ജില്ലാ ഓഫീസുകള്‍ അനുവദിക്കല്‍
 • കേരളമാകെയുളള ഭിന്നശേഷിക്കാര്‍ അവര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ക്കായി ഏറെ അകലെയുളള ആഫീസുകളെ ആശ്രയിക്കേണ്ടി വരുന്നു. പൂജപ്പുരയിലെ ഹെഡ് ഓഫീസിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മേഖലാ ഓഫീസുകള്‍ മാത്രമാണ് നിലവിലുളളത്.  എല്ലാ ജില്ലകളിലും ജില്ലാ/മേഖലാ ആഫീസുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നു.
 • ജില്ലകളില്‍ ഭിന്നശേഷിക്കാരായ വയോജനങ്ങള്‍ക്ക് സാന്ത്വന പരിചരണ കേന്ദ്രം
 • കോര്‍പ്പറേഷന്‍ 2008-ല്‍ പാറശാലയില്‍ ആരംഭിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള (സാഫല്യം) ഓള്‍ഡ് ഏജ് ഹോം വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്.  ഇതിന്‍റെ ഭാഗമായി 2017-2018-ല്‍ 5 ജില്ലകളില്‍കൂടി സാഫല്യം വയോജന കേന്ദ്രം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു.
 • പാറ്റൂരിലെ എം.ആര്‍.എസ്.റ്റി യൂണിറ്റിന്‍റെ നവീകരണം.
 • ആസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാര്‍ക്കാവശ്യമായ എറ്റവും ഗുണമേډയുള്ള സഹായ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കത്തക്കവിധം ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് Manufacturing, Repairing, Servicing and Training സെന്‍ററിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നു.