• ഇക്കാലയളവില്‍ 1086 പേര്‍ക്കായി 21,77,11,965/- രൂപ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയിട്ടുണ്ട്.
 • 3 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള വായ്പയായി 3,95,000/- രൂപ വിതരണം ചെയ്തു.
 • ഷീ-ഓപ്റ്റിക്കല്‍സ് പദ്ധതി പ്രകാരം 4 വനിതാ സംരംഭകര്‍ക്കായി 90 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 3 സ്ഥലങ്ങളിലായി ശുദ്ധീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട് (5 ലക്ഷം രൂപ).
 • സ്ഥാപനം നടത്തിവരുന്ന ഫിനിഷിംഗ് സ്കൂള്‍ (റീച്ച്) ഇക്കാലയളവില്‍ 186 പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ASAP, Kerala Rutronix, NORKA Roots, FRAT, Municipal Corporation of Kannur, SC/ST Department, Kerala Furniture Consortium and LSGIs ഇവരുമായി സഹകരിച്ച് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

ഉടന്‍ തന്നെ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍

 • 181 ഹെല്‍പ്പ് ലൈന്‍ പദ്ധതി:-
 • കേന്ദ്ര സര്‍ക്കാരിന്‍റെ വനിതാ ശിശുക്ഷേ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 വിമന്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതി ഉടന്‍ തുടങ്ങുന്നതാണ്. 181 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുന്നവര്‍ക്ക് പ്രധാന ഹോസ്പിറ്റല്‍, പോലീസ് സ്റ്റേഷന്‍, ആംബുലന്‍സ് സര്‍വ്വീസ് എന്നിവയുടേയും കൂടാതെ, സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമ പദ്ധതികള്‍, വിവിധ സര്‍വ്വീസുകള്‍ ആവശ്യങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങളും ലഭ്യമാകുന്നു.
 • പുതിയ വനിതാ ഹോസ്റ്റലുകള്‍:- എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പുതുതായി വനിതാ ഹോസ്റ്റലുകള്‍ തുടങ്ങുന്നതിനായി ഉദ്ദേശിക്കുന്നു.
 • ആദിവാസി വനിതാ വികസന പദ്ധതി:-
 • കേരള സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ ഒന്നായ ആദിവാസി വനിതകളുടെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി 2017-18 ല്‍ രണ്ട് ആദിവാസി ഊരുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ പരീക്ഷണാര്‍ത്ഥം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നു. തൊഴില്‍ പരിശീലനത്തോടൊപ്പം മാതൃ-ശിശു മരണ നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് ഗര്‍ഭകാല പരിചരണം, പോഷകാഹാരം എന്നിവയും ഊന്നല്‍ കൊടുക്കുന്നതാണ്. ആദിവാസി വനിതകളുടെ സ്വയം പര്യാപ്തതയും സമഗ്ര വികസനവുമാണ് പദ്ധതി ലക്ഷ്യം.
 • വിധവകളായി വനിതകള്‍ക്ക് വേണ്ടിയുള്ള വികസന പദ്ധതി:-
 • 18 നും 55 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടിയും സ്വയം തൊഴില്‍ വായ്പാ പദ്ധതിയും നടപ്പാക്കുന്നതിനായി ഉദ്ദേശിക്കുന്നു.
 • സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യമൊരുക്കല്‍:-
 • ബസ് സ്റ്റാന്‍റുകള്‍, കോടതി പരിസരങ്ങള്‍, ഗവണ്‍മെന്‍റ് ആശുപത്രികള്‍ എന്നിവിടങ്ങളിലായി സ്ത്രീകള്‍ക്ക് വേണ്ടി കേരളത്തിലുടനീളം 100 ഷീ-ടോയ്ലറ്റുകളും, 100 ഫ്രെഷ് അപ്പ് സെന്‍ററുകളും സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നു.