• ആവശ്യാനുസരണം ഡോക്ടർമാരെയും നേഴ്സുമാരെയും നിയോഗിക്കുകയും അവരുടെ സേവനം ഫലപ്രദമായി ക്രമീകരിക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു.
 • സാമൂഹ്യ ക്ഷേമപരിപാടികളും സേവനങ്ങളും കുറ്റമറ്റരീതിയിലും കാര്യക്ഷമമായും നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പിന്റെ‍ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുളള കർമ്മ  പദ്ധതികൾക്ക്  രൂപം നല്കി.
 • സ്ത്രീകള്‍, കുട്ടികള്‍, ദുർബലർ, വൃദ്ധര്‍, കൗമാരക്കാരായ പെണ്കുട്ടികള്‍, മാനസികാരോഗ്യ നില കൈവരിച്ചിട്ടും വീട്ടുകാര്‍ സ്വീകരിക്കാത്തവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണത്തിനും പരിചരണത്തിനും ക്ഷേമത്തിനും വികസനത്തിനും വേണ്ട നടപടികൾ സ്വീകരിച്ചു.
 • കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, വനിതാ കമ്മീഷന്‍, വനിതാ വികസനകോർപറേഷൻ തുടങ്ങി വകുപ്പിന്റെമ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ  പ്രവർത്തനങ്ങളെ വിപുലപ്പെടുത്തുന്നതിന്  പ്രവർത്താനങ്ങള്‍ തുടങ്ങി.
 • തിരുവനതപുരം മെഡിക്കൽ കോളേജിൽ അറ്റൻഡർ ഗ്രേഡ് വിഭാഗത്തിൽ 417 പേർക്ക് സ്ഥിര നിയമനം
 • പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 108 തസ്തികകൾ സൃഷ്ടിച്ചു. 260 തസ്തികകൾ പുതുതായി സൃഷ്ടിക്കും
 • ആശവർക്കർമാരുടെ ഹോണറേറിയം 1000-ൽ നിന്നും 1500 ആക്കി വർദ്ധിപ്പിച്ചു
 • എൻഡോസൾഫൻ ദുരിത ബാധിതർക്ക് ആനുകൂല്യങ്ങൾ കുടിശിഖ തീർത്ത് നൽകാനും ഓണത്തിന് 1000 രൂപ പ്രത്യേക അലവൻസ് നൽകാനും തീരുമാനിച്ചു
 • 140 മണ്ഡലങ്ങളിൽ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യകേന്ദ്രങ്ങൾ ആക്കി മാറ്റാൻ തീരുമാനിച്ചു
 • മുടങ്ങി കിടന്ന കാരുണ്യ ഫാർമസി കളുടെ പ്രവർത്തനം പുനരാരംഭിച്ചു. കൂടുതൽ കാരുണ്യ ഫാർമസികൾ അനുവദിച്ചു.
 • പുതുതായി 5 വയോമിത്രം യൂണിറ്റുകൾ ആരംഭിക്കുന്നതിനു ഉത്തരവായി
 • 10 പുതിയ കാത്ത് ലാബുകൾ അനുവദിച്ചു.
 • പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കി
 • ശക്തമായ ഇടപെടലിൽ കൂടി ഡിഫ്തീരിയ പ്രതിരോധിച്ചു
 • ആയുർവേദ സ്ഥാപനങ്ങളിൽ 41 ആയുർവേദ തെറാപ്പിസ്റ്റ് ഗ്രേഡ് II തസ്‌തികകൾ സൃഷ്ടിച്ചു.
 • മെഡിക്കൽ വിദ്യാഭാസ വകുപ്പിൽ ലാബ് ടെക്‌നീഷ്യന്റെ 25 തസ്തികകൾ സൃഷ്ടിച്ചു
 • കേരളത്തിൽ ആദ്യമായി ഡിഎം എൻഡോക്രൈനോളജി കോഴ്‌സിന് അംഗീകാരം ലഭിച്ചു
 • ആലപ്പുഴ മെഡിക്കൽ കോളേജിന് നെഫ്രോളജി പിജി കോഴ്‌സിന് അംഗീകാരം ലഭിച്ചു
 • അംഗപരിമിതരെ കണ്ടെത്തി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മെഗാ വൈകല്യ പരിശോധന ക്യാമ്പ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ALIMCO – യുമായി ചേർന്ന് സംഘടിപ്പിച്ചു.
 • ഭക്ഷ്യ സുരക്ഷാ ഒരുക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ചു
 • 84 അംഗപരിമിതര്‍ക്ക് സ്ഥിരനിയമനം നല്‍കി
 • വികലാംഗ ദുരിതാശ്വാസനിധിയിലൂടെ 18,70,250 രൂപ വിതരണം ചെയ്തു.
 • സാമൂഹ്യനീതി വകുപ്പിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് യ്തെു
 • അങ്കണവാടി പ്രവര്‍ത്തകരുടെ വർദ്ധിപ്പിച്ച വേതനം ഓണത്തിന് മുൻപ് നല്കാൻ നടപടി
 • 30 വനിതകള്‍ക്ക് സ്വയം തൊഴിലിന് 67 ലക്ഷം നല്‍കി
 • വിശപ്പുരഹിത നഗരം പദ്ധതിയില്‍ 6 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണത്തിന് 88 ലക്ഷം ചെലവഴിച്ചു.
 • ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയില്‍ 140 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ
 • മാരകരോഗബാധിതരായ 290 കുട്ടികള്‍ക്ക് താലോലം പദ്ധതി വഴി സഹായം
 • ഗവ. ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 80 കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു
 • അത്യാധുനിക സൗകര്യങ്ങളെല്ലാം ഉറപ്പാക്കി കൊല്ലം പാരപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രി സേവനം ആരംഭിച്ചു.
 • മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി 40 കോടി രൂപയുടെ അവശ്യമരുന്നുകള്‍ എത്തിച്ചു.
 • ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏകീകരണത്തിന് നടപടികൾ സ്വീകരിച്ചു
 • 257 അസിസ്റ്റന്‍ഡ് സർജൻമാർക്ക് പി എസ്‌ സി വഴി നിയമനം നല്‍കി.
 • 200 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജനറല്‍/അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍നിന്നും ജൂനിയർ കണ്‍സള്‍ട്ടന്‍റായി നിയമനം നല്‍കി.
 • കുട്ടികളുടെ രോഗപ്രതിരോധകുത്തിവയ്പ്പുകള്‍ കാര്യക്ഷമമാക്കി
 • സംസ്ഥാനത്ത് ഇ- സിഗററ്റുകൾ നിരോധിച്ചു
 • 90 ലക്ഷം കുട്ടികള്‍ക്ക് വിരവിമുക്ത ഗുളികകള്‍ നല്‍കി
 • മുടങ്ങിക്കിടന്ന ആശ്വസകിരൺ പെൻഷൻ പുനഃ സ്ഥാപിച്ചു
 • ആയുർവേദ പിജി വിദ്യാർഥികളുടെ സ്റ്റൈഫൻറ് വർദ്ധിപ്പിച്ചു
 • കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ നവീകനത്തിനു 100 കോടി അനുവദിച്ചു
 • തലശേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി മാന്ദ്യവിരുദ്ധ പാക്കേജില്‍ 50 കോടി
 • ഡ്രഗ്സ് സ്റ്റോറുകളുടെ നവീകരണവും പുതിയ ആശുപത്രി ഉപകരണത്തിനും 6 കോടി
 • സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തില്‍ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ കര്‍ശന നടപടി.
 • സ്വാശ്രയ കോളേജുകളിലെ തലവരി തടയാനും മെറിറ്റ് ഉറപ്പാക്കാനുമുള്ള ധീരമായ ചുവടുവയ്പ്പുകള്‍ നടത്തി.
 • യുഎന്‍ സുസ്ഥിര വികസനപദ്ധതി ലക്ഷ്യങ്ങളില്‍പെടുത്തി സംസ്ഥാനത്തെ ആരോഗ്യപരിപാലനത്തിന് വിവിധ പദ്ധതികള്‍.
 • ഇ- ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു
 • സമഗ്ര പ്രാഥമികാരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
 • ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് തയ്യാറാക്കി വരുന്നു
 • മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും ഈ വർഷം 42 ആശുപത്രികളിൽ സ്ഥാപിക്കും
 • സർക്കാർ മെഡിക്കല്‍ കോളെജുകള്‍, ജില്ലാ ആശുപത്രികൾ, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണം നടപ്പിലാക്കും.
 • സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ആംബുലൻസ് നെറ്റ്‌വർക്ക് സംവിധാനം ആരംഭിക്കും
 • ആശുപത്രികളിൽ ഒപി അടക്കമുള്ള ഫ്രണ്ട് ഓഫീസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ആർദ്രം (Aardram) പദ്ധതി ആരംഭിക്കും
 • ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കാന്‍ പദ്ധതി