ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ നമ്മെ പ്രധാനമായും സഹായിച്ചത്. പക്ഷെ ഈ നേട്ടങ്ങളെ സുസ്ഥിരമായി നിലനിറുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. പൊതുമേഖലയിലെങ്കിലും കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരുന്നതും ദീര്‍ഘവീക്ഷണമുള്ള