Loading

Category: Recent Activities

201 posts

നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി

നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (ആര്‍.ഐ.ഒ.) നവീകരിച്ച് അത്യാധുനിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രി നവീകരണത്തിനും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുകയനുവദിച്ചത്. അത്യാധുനിക പരിശോധനാ ഉപകണങ്ങള്‍ എത്തുന്നതോടെ മറ്റേത് സ്വകാര്യ ആശുപത്രിയിലുള്ളതിനേക്കാളുമുള്ള

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് വേണ്ടി നിലവിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങളെയും അംഗപരിമിതാവകാശ സംരക്ഷണ നിയമം 2016 പ്രകാരം പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന

സ്റ്റെന്റ് വിതരണ കമ്പനിയുമായി ധാരണയിലെത്തി

സ്റ്റെന്റ് വിതരണ കമ്പനിയുമായി ധാരണയിലെത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഹ ചികിത്സയ്ക്കായുള്ള സ്റ്റെന്റ് വിതരണം സുഗമമാക്കുന്നതിന് അംഗീകൃത വിതരണ കമ്പനിയുമായി ആശുപത്രി അധികൃതര്‍ സൂപ്രണ്ട് ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ധാരണയായി. സ്റ്റെന്റ് വിതരണത്തില്‍ തടസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനി പ്രതിനിധികളുമായി

മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സായംപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലും ആരംഭിക്കുന്ന മാതൃകാ സായംപ്രഭ ഹോമുകളുടെ (മള്‍ട്ടി ഡേ കെയര്‍ സെന്ററുകള്‍) സംസ്ഥാനതല ഉദ്ഘാടനവും നെയ്യാറ്റിന്‍കര നഗരസഭ പണികഴിപ്പിച്ച പകല്‍വീടിന്റെ പ്രവര്‍ത്തനോദ്ഘാടനവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ രംഗമെന്നപോലെ തന്നെ സാമൂഹ്യനീതി രംഗവും വളരെ ശ്രദ്ധയോടെയാണ് കൈകാര്യം

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബി.പി.എല്‍. വിഭാഗത്തിലുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ വാര്‍ഷിക

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷ കെടുതികള്‍ മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍ വൈസര്‍മാര്‍, എന്നിവര്‍ നേരിട്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കേണ്ടതും

ഡെങ്കി പനിയെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

ഡെങ്കി പനിയെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം 2017-18ല്‍ നടത്തിയ ഡെങ്കി പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗവേഷണ ഫലങ്ങള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ഓഫീസില്‍ വച്ച് പ്രകാശനം ചെയ്തു. സ്‌കൂള്‍തല ഇടപെടലുകളുടെ

ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി

ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് അടിയന്തിര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്‌കാരം, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ്

ഇനി ആശങ്ക വേണ്ട: നിപ്പ വൈറസില്‍ നിന്നും മുക്തി നേടിയവരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ഇനി ആശങ്ക വേണ്ട: നിപ്പ വൈറസില്‍ നിന്നും മുക്തി നേടിയവരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ രണ്ട് പേരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മന്ത്രി അവരെ കണ്ടത്. മാസ്‌കോ മറ്റൊരു പ്രതിരോധ മാര്‍ഗങ്ങളോ ഇല്ലാതെ മന്ത്രിയും സംഘവും നേരിട്ട് അവരെ കണ്ടത് പൊതുജനങ്ങളിലുള്ള