Loading

Category: Initiatives

70 posts

മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണ

മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷയില്‍ സ്വാശ്രയ മാനേജുമെന്റുകളുമായി നിയമസഭാ ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. മെഡിക്കല്‍ അലോട്ട്‌മെന്റ് സുഗമമായി നടത്താന്‍ എല്ലാ പിന്തുണയും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തു. പൊതുവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മാനേജുമെന്റുകള്‍

നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി

നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (ആര്‍.ഐ.ഒ.) നവീകരിച്ച് അത്യാധുനിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രി നവീകരണത്തിനും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുകയനുവദിച്ചത്. അത്യാധുനിക പരിശോധനാ ഉപകണങ്ങള്‍ എത്തുന്നതോടെ മറ്റേത് സ്വകാര്യ ആശുപത്രിയിലുള്ളതിനേക്കാളുമുള്ള

അന്താരാഷ്ട്ര യോഗാദിനം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

അന്താരാഷ്ട്ര യോഗാദിനം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടികള്‍ രാവിലെ 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമൂഹയോഗാ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍, റോഡ്‌ഷോ, കലാപരിപാടികള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നതാണ്. ആരോഗ്യ സാമൂഹ്യ നീതി

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് വേണ്ടി നിലവിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങളെയും അംഗപരിമിതാവകാശ സംരക്ഷണ നിയമം 2016 പ്രകാരം പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബി.പി.എല്‍. വിഭാഗത്തിലുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ വാര്‍ഷിക

പ്രിയ ഇനി ഒറ്റയ്ക്കല്ല: വൃദ്ധ പിതാവിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു; വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു; തുണയാകുന്നത് 10 വനിതകള്‍ക്ക്

പ്രിയ ഇനി ഒറ്റയ്ക്കല്ല: വൃദ്ധ പിതാവിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു; വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു; തുണയാകുന്നത് 10 വനിതകള്‍ക്ക്

തിരുവനന്തപുരം: കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ 77 വയസായ എന്‍. കമലാസനന്റെയേയും 71 വയസായ ഭാര്യയുടേയും മകളായ മാനസിക വെല്ലുവിളിയുള്ള പ്രിയ (37) ഇനി ഒറ്റയ്ക്കല്ല. ഭക്ഷണവും താമസവും ഉള്‍പ്പെടെ പ്രിയയ്ക്ക് ആജീവനാന്തം എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍: നടപടികളുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം

ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍: നടപടികളുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ ശിശു ഭവനില്‍ വിവിധ സംസ്ഥാനക്കാരായ 165 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുകയാണെന്നും അവരുടെ വീടുകളില്‍ അവധിക്ക് പോലും അവരെ വിട്ടയയ്ക്കുന്നില്ലെന്നുമുള്ള

എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ 10 ദിവസത്തിനകം തുറക്കും

എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ 10 ദിവസത്തിനകം തുറക്കും

തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സിനായി അടച്ചിട്ട എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ കഴിവതും വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അടച്ചിട്ട മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 10 ദിവസത്തിനം തുറക്കുമെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്

ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണ നിര്‍മ്മാണകേന്ദ്രം തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണ നിര്‍മ്മാണകേന്ദ്രം തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മരണപ്പെട്ട ഭിന്നശേഷിക്കാരുടെ വായ്പ കുടിശിക എഴുതിത്തള്ളി തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാകുന്ന ഷോറൂമും തുറക്കുന്നാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വികലാംഗ കോര്‍പറേഷനോ സാമൂഹ്യനീതി വകുപ്പോ സഹായിക്കുന്നതാണെന്നും മന്ത്രി

മാതൃസഹായ പദ്ധതി: ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം: സംസ്ഥാന വിഹിതമായി 34.34 കോടി രൂപ അനുവദിച്ചു

മാതൃസഹായ പദ്ധതി: ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം: സംസ്ഥാന വിഹിതമായി 34.34 കോടി രൂപ അനുവദിച്ചു

1.42 ലക്ഷം അമ്മമാര്‍ക്ക് പ്രയോജനം ലഭിക്കും തിരുവനന്തപുരം: മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും