Loading

Category: Achievements

37 posts

ശബ്ദമില്ലാത്ത ലോകത്തു നിന്നും തിരികെയെത്തിയ കുട്ടികള്‍ മന്ത്രിയെ കാണാനെത്തി

ശബ്ദമില്ലാത്ത ലോകത്തു നിന്നും തിരികെയെത്തിയ കുട്ടികള്‍ മന്ത്രിയെ കാണാനെത്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധതിയിലൂടെ കേള്‍വി ശക്തി തിരിച്ച് കിട്ടിയ കുട്ടികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വിശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ

അംഗന്‍വാടി ജീവനക്കാരുടെ നിയമനം: അപാകത പരിഹരിച്ച് ഉത്തരവിട്ടു

അംഗന്‍വാടി ജീവനക്കാരുടെ നിയമനം: അപാകത പരിഹരിച്ച് ഉത്തരവിട്ടു

തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവുകളുടെ അപാകത പരിഹരിച്ച് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ സംഘടനകളുമായി ആരോഗ്യവും സാമഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയായാണ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം അംഗന്‍വാടി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നത്

പരിയാരം മെഡിക്കല്‍ കോളേജ് ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ട്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പരിയാരം മെഡിക്കല്‍ കോളേജ് ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ട്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത് ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വടക്കന്‍ മേഖലയിലെ പൊതുജനങ്ങള്‍ക്ക് മികച്ച വൈദ്യ സഹായവും സര്‍ക്കാര്‍ ഫീസില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സാഹചര്യവും ഇതിലൂടെ സംജാതമാകുന്നു. 100 എം.ബി.ബി.എസ്. സീറ്റുകളും 37 പി.ജി.

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ നാലാം തീയതി ബുധനാഴ്ച വൈകുന്നേരം 3.30 ന് വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ- ദേവസ്വം- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ്

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍

ശരണബാല്യത്തെ അഭിനന്ദിച്ച് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍

ശരണബാല്യത്തെ അഭിനന്ദിച്ച് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശരണബാല്യം പദ്ധതിയെ അഭിനന്ദിച്ച് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര രംഗത്ത് ബാലവേലയെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍. കേരളത്തിലെ ശരണബാല്യം ടീം ഡല്‍ഹിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സംസ്ഥാന

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: ഔദ്യോഗിക പ്രഖ്യാപനം കെകെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: ഔദ്യോഗിക പ്രഖ്യാപനം കെകെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എല്ലാ ഭക്ഷ്യ ഉത്പാദക വിതരണ സംഭരണ മേഖലകളിലും പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 19-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പ്രസവമെടുക്കല്‍ ഇനിയാദ്യം സ്‌കില്‍ ലാബില്‍: വിവിധ പരിശീലന പരിപാടികള്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

പ്രസവമെടുക്കല്‍ ഇനിയാദ്യം സ്‌കില്‍ ലാബില്‍: വിവിധ പരിശീലന പരിപാടികള്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിലെ മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സ്‌കില്‍സ് ലാബിന്റെയും വിവിധ പരിശീലന പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 16-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് സംസ്ഥാന ട്രെയിനിംഗ്

14,623 കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി:മന്ത്രി കെ കെ ശൈലജ.

14,623 കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി:മന്ത്രി കെ കെ ശൈലജ.

തിരുവനന്തപുരം : 2016 ഏപ്രിൽമുതൽ ഡിസംബർവരെ 14,623 കുട്ടികൾക്ക് ശ്രീചിത്ര ആശുപത്രിവഴി സൗജന്യമായി വിവിധ സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കിയെന്ന് മന്ത്രി കെ കെ ശൈലജ. ധനാഭ്യർഥനചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അവർ. ജന്മനാ ഹൃദ്രോഗബാധിതരായ 325 കുട്ടികൾക്ക് ശസ്ത്രക്രിയയും 397 കുട്ടികൾക്ക് ശസ്ത്രക്രിയ അല്ലാത്ത ചികിത്സയും നൽകി. ജന്മനായുള്ള ഹൃദ്രോഗചികിത്സയ്ക്കുമാത്രം

ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്‍റെ നേട്ടങ്ങള്‍

ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്‍റെ നേട്ടങ്ങള്‍

തിരുവനന്തപുരം: ആരോഗ്യ സുസ്തിതിയിലും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിയമസഭയില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികവിന്‍റെ  കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.