തിരുവനന്തപുരം: പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഈ ഓണത്തിന് പ്രത്യേക ധനസഹായമായി 1,000 രൂപ അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി അക്കൗണ്ടില്‍ നിന്നും വഹിക്കുന്നതിന് ക്ഷേമനിധി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.