തിരുവനന്തപുരം: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗസിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഭരണ നിര്‍വഹണത്തിലും ഒരുപോലെ മികവ് തെളിയിച്ചതിനാലാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ദീപിക എക്‌സലന്‍സ് അവാര്‍ഡിനായി പരിഗണിച്ചത്. നിപ വൈറസ് പ്രതിരോധമുള്‍പ്പെടെ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ചെയ്ത സമഗ്ര സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിച്ചു.