തിരുവനന്തപുരം: ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഇതുവരെ സര്‍ക്കാരിനും പ്രത്യേകിച്ചും തന്റെ വകുപ്പുകള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളെ മന്ത്രി പ്രത്യേകം അനുസ്മരിക്കുകയും ഗവര്‍ണര്‍ക്ക് നന്ദി പറയുകയും ചെയ്തു. ആരോഗ്യ മേഖലയിലെ അത്യന്തം ദുഷ്‌കരങ്ങളായ ഓര്‍ഡിനസുകള്‍ ഇറക്കുന്നതില്‍ ഗവര്‍ണര്‍ നല്‍കിയ ഉപദേശം വളരെ വലുതായിരുന്നു. സമൂഹത്തിന്റെ നീതിയ്ക്ക് വേണ്ടിയും വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടിയും ഗവര്‍ണര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ആയുഷ് വകുപ്പിന് ഏറെ പ്രശംസ കിട്ടിയ ഗൃഹ ചൈതന്യം പദ്ധതി ഗവര്‍ണറുടെ ആശയമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.