സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ (എസ്.സി.എഫ്.ഡബ്ല്യു.എ.) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി. സംഘടനാ സംസ്ഥാന ഭാരവാഹികളായ അമരവിള രാമകൃഷ്ണന്‍, ആര്‍. രാജന്‍, സി.പി. രവീന്ദ്രന്‍, ജില്ലാ ഭാരവാഹികളായ മടത്തറ സുഗതന്‍, ജി. രവീന്ദ്രന്‍ നായര്‍, എം.ഡി. രാജന്‍ എന്നിവരാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.