ഔഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കാനായി മെഡിസിന്‍  പ്ലാന്‍ഡ് ബോര്‍ഡിനെ ഉപയോഗപ്പെടുത്തി ഔഷധസസ്യങ്ങളുടെ കൃഷിയിടങ്ങളും കളക്ഷന്‍ സെന്ററുകളും  ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഔഷധിയുടെ ഔഷധസസ്യ വിജ്ഞാനകേന്ദ്രം കുട്ടനെല്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷൈലജ ടീച്ചര്‍.  ആയൂര്‍ വേദ മരുന്നുകള്‍ സംരക്ഷിച്ച്  നിലനിര്‍ത്താന്‍  ശ്രമിക്കണം അടുത്ത തലമുറയക്ക്  ഗുണം  ലഭിക്കുന്ന തരത്തിലും  വരും  തലമുറ ആയൂര്‍വേദത്തിലേക്ക്  മടങ്ങുകയാണ്  ഇതിന്റെ ലക്ഷ്യമെന്നും  എല്ലാ  വീടുകളിലും രണ്ട്  വേപ്പിന്‍  തൈകള്‍ വെച്ചു പിടിപ്പിക്കല്‍  നടത്തണമെനന്ും  മന്ത്രി കൂട്ടി ചേര്‍ത്തു ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ഔഷധി ചെയര്‍മാന്‍ ഡോക്ടര്‍ കെആര്‍ വിശ്വംഭരന്‍ , ഔഷധി മാനേജിങ് ഡയറക്ടര്‍ കെ.വി.ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു .അപൂര്‍വമായി കൊണ്ടിരിക്കുന്നതും വംശനാശത്തിന്റെ വക്കിലെത്തിയതുമായ ഔഷധസസ്യങ്ങളെ വീണ്ടെടുക്കുന്നതിനും അവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ഔഷധസസ്യ വിജ്ഞാന വ്യാപന കേന്ദ്രത്തില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച പോളിഹൗസില്‍ മുന്നൂറില്‍പരം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമുള്ള സ്ഥിരമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Please follow and like us:
0