തിരുവനന്തപുരം: രാജ്യവ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഔദ്യോഗിക വാഹനം ഉപേഷിച്ച് ബൈക്കില്‍ യാത്ര ചെയ്തു. തൈക്കാട് റസ്റ്റ് ഹൗസില്‍ വച്ച് നടന്ന ഐ.സി.പി.എസ്.ന്റെ (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം) ആക്ഷന്‍ പ്ലാനിലും തുടര്‍ന്നുള്ള വിവിധ പരിപാടികളിലും ബൈക്കിലാണ് മന്ത്രി സഞ്ചരിച്ചത്. തൊഴിലാളികള്‍ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

Please follow and like us:
0