സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നവര്‍ നിയമത്തിന് മുന്‍പില്‍നിന്ന് ഒരിക്കലും രക്ഷപ്പെടരുതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് ഉണ്ടാക്കിയ സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട ഇതാണെന്നും മന്ത്രി കെ കെ ശൈലജ.  വനിതാ ശിശു വികസന വകുപ്പ് ജില്ലയിലെ ആദ്യ വണ്‍സ്റ്റോപ്പ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിനകത്ത് ജനാധിപത്യം ഉറപ്പാക്കണം. 60 ശതമാനത്തിലതികം സ്ത്രീകള്‍ ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്നുണ്ട്. അക്രമങ്ങള്‍ക്ക് ഒരു കാരണം നവമാധ്യമങ്ങളാണ്. സോഷ്യല്‍ മീഡിയകളും മാധ്യമങ്ങളും അന്ധവിശ്വാസങ്ങളാണ് പ്രചരിപ്പിക്കുന്നത്. മനസ്സിനെ ശത്കിപ്പെടുത്തുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നതുമാകണം നവമാധ്യമങ്ങളെന്നും സ്ത്രീയും പുരുഷനും സമൂഹത്തിന്‍റെ ഏറ്റവും നല്ല സ്യഷ്ടിക്ക് കാരണമാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി സധൈര്യം മുന്നോട്ട് ക്യാംപെയിനും ജെന്‍ഡര്‍ അവയര്‍നെസ്സ് ക്ലാസ്സുകളും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം 1000 ത്തില്‍ നിന്ന് 4000 ആയി വര്‍ദ്ധിപ്പിച്ചത് ഓണത്തിനു മുന്‍പ് ഇന്‍സെന്‍റീവായി നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ അക്രമത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സിലിംഗ്, വൈദ്യസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നിവ ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ 11.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാശിശുവികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ 4-ാത്തെയും വണ്‍സ്റ്റോപ്പ് സെന്‍റര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1 സെന്‍റര്‍ അഡ്മിനിസ്റ്റ്രേറ്റര്‍, 2 കേസ് വര്‍ക്കര്‍, 1 സൈക്കോകൗണ്‍സിലര്‍, 1 ഐ ടി സ്റ്റാഫ്, 1 സാമൂഹ്യനീതി ഓഫീസര്‍ 1 മള്‍ട്ടി പര്‍പ്പസ് സ്റ്റാഫ് എന്നിങ്ങനെ 9 പേരാണ് വണ്‍സ്റ്റോപ്പ ് സെന്‍റരില്‍ ഉണ്ടാകുക. പ്രൊഫയ കെ. യു. അരുണന്‍ എം എല്‍ എ  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ നിമ്മ്യഷിജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ് സുലക്ഷണ, ജില്ലാ പോലീസ് മേധാവി എം കെ പുഷ്ക്കരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ബിന്ദു തോമസ്സ് , ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍ എ എ എന്നിവര്‍ പങ്കെടുത്തു.

Please follow and like us:
0