എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ സാമൂഹ്യനീതി വകുപ്പില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട്

വകുപ്പുകള്‍ നടത്തിയ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങള്‍

 • രോഗികള്‍ക്ക് ഗുണമേന്മയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം നല്‍കുന്ന രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചു.
 • സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യ സേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ഇ-ഗവേണ്‍സ് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.
 • ആരോഗ്യ, ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലായ് 2137 തസ്തികകളില്‍ പി.എസ്.സി വഴി നിയമനം നടത്തുകയും  പ്രസ്തുത വകുപ്പുകളിലായ് 1897 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തു.
 • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി 719 അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് നിയമനം നല്കി.
 • സര്‍ക്കാര്‍ ഏറ്റെടുത്ത പാരിപ്പളളി ഋടക മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു.
 • 2 മെഡിക്കല്‍ കോളേജുകളിലും 8 ജില്ലാ ആശുപത്രികളിലും കാത്ത് ലാബും, കാര്‍ഡിയാക് കെയര്‍ യൂണിറ്റും 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ്  യൂണിറ്റുകളും ആരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി.
 • 65 വയസ്സിന് മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന വയോമിത്രം പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 13 നഗരപ്രദേശങ്ങള്‍ ആരംഭിച്ചു.  4 മാസത്തിനുളളില്‍ 87 നഗരപ്രദേശങ്ങളിലും പദ്ധതി ആരംഭിക്കും.
 • 255 അംഗപരിമിതര്‍ക്ക്  സ്ഥിര നിയമനം നല്‍കി.
 • സ്വാശ്രയകോളേജുകളില്‍ തലവരി തടയാനും മെറിറ്റ് ഉറപ്പ് വരുത്താനും സാധിച്ചു. മെരിറ്റ് സീറ്റിന്റെ എണ്ണം കഴിഞ്ഞ വര്‍ഷം 800 ആയിരുന്നത് ഈ വര്‍ഷം 1150 ആയി വര്‍ദ്ധിച്ചു.
 • സംസ്ഥാന ആരോഗ്യനയവും, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും പൂര്‍ത്തിയായി വരുന്നു.
 • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 171 കേന്ദ്രങ്ങള്‍ പരിഗണനയില്‍.
 • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ജോലിചെയ്തുവരുന്ന 417 ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് കക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി.
 • പുതുതായി 5 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ആരംഭിച്ചു. 12 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
 • അംഗപരിമിതരെ കണ്ടെത്തി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുളള മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി, കണ്ടെത്തിയ അംഗപരിമിതര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
 • ആശ വര്‍ക്കര്‍മാരുടെ ശമ്പളം 1000-ല്‍ നിന്നും 1500 ആയി വര്‍ദ്ധിച്ചു. മുടങ്ങിക്കിടന്ന ആശ്വാസകിരണം പദ്ധതി പുനസ്ഥാപിച്ചു.
 • സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ സമഗ്ര അര്‍ബുദരോഗ ചികിത്സാ കേന്ദ്രമാക്കുന്നതിന് മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങളിലായി 105 തസ്തികകള്‍ സൃഷ്ടിച്ചു.
 • സംസ്ഥാനത്തെ അംഗപരിമിത സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുന്നതിനുളള അനുയാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനം മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെയുളള സര്‍ക്കാര്‍ ഇടപെടലിനായാണ്  ഈ പദ്ധതിക്ക്  രൂപം നല്‍കിയത്.
 • സംസ്ഥാനത്ത് ഇ-സിഗററ്റുകള്‍ നിരോധിച്ചു.

ആരോഗ്യവകുപ്പ്‌

 • സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും Digital തലത്തിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടുള്ള e-health programme വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാ സബ്സെന്ററുകളുടെ പരിധിയില്‍ വരുന്ന താമസക്കാരുടെ demographic data ശേഖരിച്ച് Aadhar നമ്പറില്‍ അധിഷ്ഠിതമായ Electrocnic health record തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ നിലവാരവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും പ്രതിപാദിക്കുന്ന ആരോഗ്യ രേഖ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു. Block/ജില്ല/നഗര തലങ്ങളില്‍ ഇതിന് സമാനമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • ഒരു ജില്ലയില്‍ ഒരു ജില്ലാതല ആശുപത്രി, ഒരു താലൂക്കില്‍ ഒരു താലൂക്ക്തല ആശുപത്രി, ഒരു റവന്യൂ ബ്ലോക്കില്‍ ഒരു സാമൂഹ്യാരോഗ്യകേന്ദ്രം എന്നിങ്ങനെ ഒരു നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറ്റുന്നതിനുള്ള pilot പദ്ധതി നടപ്പാക്കുന്നതിന് 170 പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഇതിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.  ഇത് സാധ്യമാകുന്നതിന് Doctor, Nurse, മറ്റാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പരിശീലനം നടന്നു വരുന്നു.
 • ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ Electronic മാധ്യമം വഴി നടപ്പിലാക്കുന്നതിനാവശ്യമായ software, data entry പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
 • ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെ biomedical ഉപകരണങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്നവയുടെ repair  പൂര്‍ത്തിയാക്കുകയും ചെയ്തു.
 • ആരോഗ്യ വകുപ്പിനു കീഴിലുള്ള 12 താലൂക്ക് ആശുപത്രികളിലും 35സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ തസ്തിക സൃഷ്ടിച്ചു. കൂടാതെ 8 ജില്ലാ ആശുപത്രികളില്‍ Cath labഉം 42 താലൂക്ക് ആശുപത്രികളില്‍ Dialysis Unit കളും ആരംഭിയ്ക്കാന്‍ നടപടി തുടങ്ങി.
 • P. Transformation നടപ്പിലാക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ 25.01.2017 ല്‍ ഇതിന്റെ പ്രവര്‍ത്തന ഉത്ഘാടനം നടത്തി.
 • Cochin Cancer Centre ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ആശുപത്രികളില്‍ Super Specialty Block നിര്‍മ്മാണം ആരംഭിച്ചു.
 • ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ administration/hospital/block എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍
ആരോഗ്യ കേരളം

 • സേഫ് കിറ്റ് (Sexual Assault Forensic Evidence(SAFE)ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീക്ക് ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി, തെളിവിനു ആവശ്യമായ മുഴുവന്‍ സാമ്പിളുകളും ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവുശേഖരണത്തിനായി  (Sexual Assault Forensic Evidence  (SAFE) കിറ്റ് കേരളത്തില്‍ നടപ്പിലാക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനസര്‍ക്കാര്‍ ആദ്യമായാണ് ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുന്നത്.
 • ആര്‍.ബി.എസ്.കെ പദ്ധതി മുഖാന്തരം 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 14623 കുട്ടികള്‍ക്ക് ശ്രീ ചിത്ര ആശുപത്രി വഴി വിവിധ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ സൗജന്യമായി   ലഭ്യമാക്കി. 325 കുട്ടികള്‍ക്ക് ജന്മനായുളള ഹൃദ്രോഗത്തിനുളള ശസ്ത്രക്രിയയും, 397 കുട്ടികള്‍ക്ക് ശസ്ത്രക്രിയ അല്ലാത്തയുളള ചികിത്സയും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കി.  ജന്മനായുളള ഹൃദ്രോഗ ചികിത്സയ്ക്കായി മാത്രം ഏകദേശം 8.5 കോടിയോളം രൂപ ചെലവഴിച്ചു.
 • എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ശാക്തീകരിക്കുന്നതിനായി കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.  ഈ കാലയളവില്‍ ഡി.ഇ.ഐ.സി യില്‍ 48,225 കുട്ടികള്‍ക്ക് സേവനം ലഭ്യമാക്കി.മെഡിക്കല്‍ ഉപകരണങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ബയോമെഡിക്കല്‍ ഇക്യുപ്‌മെന്റ് മെയിന്റനന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു.മെച്ചപ്പെട്ട ആരോഗ്യ സേവനം രോഗികള്‍ക്ക് നല്‍കുന്നതിന്റെയും ഭാഗമായി പ്രസവം നടക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ആയ ലേബര്‍ ടേബിള്‍, പള്‍സ് ഓക്‌സിമീറ്റര്‍, ഓട്ടോക്ലേവ്, ഓപ്പറേഷന്‍ ടേബിള്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്നുണ്ട്സ്‌കൂളുകള്‍ വഴി നടത്തിവരുന്ന കൗമാര ആരോഗ്യ പദ്ധതി, ആഴ്ചതോറും നല്‍കിവരുന്ന അയണ്‍ ഫോളിക് ആസിഡ് ഗുളിക വിതരണം, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനുമായി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യവേഷം ചെയ്തു. വീഡിയോയുടെ ഔദ്യോഗിക പ്രകാശനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപകല്പനചെയ്ത ഇമ്മ്യൂണൈസേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അന്നേ ദിവസം മന്ത്രി നിര്‍വ്വഹിച്ചു.അയണ്‍ ഫോളിക് ആസിഡ്  ഗുളിക കഴിക്കേണ്ട ആവശ്യകത ചൂണ്ടികാണിക്കാനുതകുന്ന തരത്തിലൂള്ള പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.ലോകാരോഗ്യദിനം, ദേശീയ വിരവിമുക്തദിനം, ലോകജനസംഖ്യാ പക്ഷാചരണം, എന്നീ വിവിധ പരിപാടികളുടെ സംസ്ഥാന ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.ഡിഫ്തീരിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നല്‍കി. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്തു.കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്
 • മരുന്നുകളും അനുബന്ധ സാമഗ്രികളും ഉള്‍പ്പെട്ട 585 ഇനം അവശ്യമരുന്നുപട്ടികയില്‍ 59 ഇനം മരുന്നുകള്‍ ഒഴികെയുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലൂടെ നല്‍കുന്നതിനുള്ള നടപടി സമയബന്ധിതമായി സ്വീകരിച്ചു.
 • വിതരണക്കാരെ ലഭിക്കാത്ത മരുന്നുകളില്‍ വളരെ പ്രാധാന്യമുള്ള 9 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസ്സസ് കോര്‍പ്പറേഷന്റെ ഭാഗമായ കാരുണ്യാ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ മുഖേന യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
 • പാമ്പ് വിഷ പ്രതിരോധ മരുന്ന് (Anti Snake Venom), പേവിഷ പ്രതിരോധ വാക്‌സിന്‍ (Anti Rabies Vaccine), മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ (Psychotropic drugs), ഇക്വിന്‍ ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ (Equine Anti Rabies Immunoglobulin), ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയവ ഒരുതരത്തിലും ദൗര്‍ലഭ്യം വരാതെ ലഭ്യമാക്കി
 • ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2017 ജനുവരി മാസം 18 ന് ദര്‍ഘാസ് ക്ഷണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
 • സംസ്ഥാനത്തെ 44 സര്‍ക്കാര്‍ ആശുപത്രികളില്‍ (DH,GH,THQH തലത്തില്‍) ഡയലിസിസ് സേവനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.  KIIFB മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 44 ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും കൂടാതെ  ഡയലിസിസ് സെന്ററിനു വേണ്ട എല്ലാ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ച് സ്ഥാപിക്കുവാന്‍ KMSCL-നെ ചുമതലപ്പെടുത്തി
 • സംസ്ഥാനത്തെ ആരോഗ്യവകുപ്പിനു കീഴിലുള്ള തിരഞ്ഞെടുത്ത 8 സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 2 മെഡിക്കല്‍ കോളേജുകളിലും(Govt.Medical College Parippally, Govt Medical College, Kalamasserry) കാത്ത്‌ലാബും കാര്‍ഡിയാക് കെയര്‍ യൂണീറ്റ് സൗകര്യവും ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
 • സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മുഖാന്തിരമുള്ള മരണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ മരണ നിരക്ക് കുറയ്ക്കുന്നതിനായി അതിവേഗ രോഗ നിര്‍ണ്ണയത്തിനും തീവ്ര പരിചരണത്തിനുമുള്ള ഉപകരണങ്ങള്‍ വിവിധ ആശുപത്രികളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ട്രോമ കെയര്‍ പദ്ധതിക്ക് രൂപം നല്‍കുകയുണ്ടായി.
 • കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ചിലവ് കുറയ്ക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജില്‍ (തൃശ്ശുര്‍, തിരുവന്തപുരം, കോട്ടയം) ആധുനിക റേഡിയേഷന്‍ ട്രീറ്റ്‌മെന്റ് ഉപകരണമായ LINAC സ്ഥാപിക്കുന്നതിനുള്ള നടപടികള്‍പൂര്‍ത്തീകരിച്ചു വരികയാണ്.
 • Strengthening of  Institutions – എന്ന പദ്ധതി മുഖാന്തിരം 2375 ലക്ഷം രുപ ജീവന്‍ രക്ഷാ ഉപകരണങ്ങളും രോഗ നിര്‍ണ്ണയ ഉപകരണങ്ങളും  രോഗീ പരിചരണ ഉപകരണങ്ങളും അടക്കം 103 തരം ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കുവാന്‍ കെ.എം.എസ്.എല്‍ നെ ചുമതലപ്പെടുത്തിയിരിക്കുന്നു.
 • തിരുവനന്തപുരം ജനറല്‍ ആശുപത്രി, ചേര്‍ത്തല താലൂക്കാശുപത്രി, പേരാമ്പ്ര താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി എന്നീ ആശുപത്രികളില്‍ പുതിയതായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ആരംഭിച്ചു.
 • കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധകുത്തിവയ്പ്പിന്റെ ബോധവല്‍ക്കരണ ത്തിനായി പൊതുജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ‘IMMUNISATION KERALA’ എന്ന  MOBILE APPLICATION ആരംഭിച്ചു.

ആയുഷ് വകുപ്പ്‌

 • 16/7/2016-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ തെറാപ്പിസ്റ്റുകളുടെ 41 തസ്തിക സൃഷ്ടിച്ചു.
 • 29/12/2016-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം പഞ്ചകര്‍മ്മ സ്പെഷ്യാലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒരു തസ്തിക സൃഷ്ടിച്ചു.
 • സിദ്ധ യൂണിറ്റുകള്‍ നിലവിലില്ലാത്ത പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ കോഴിക്കോട്, കണ്ണൂര്‍,വയനാട്, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു.
 • 14 ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും,ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും യോഗ യൂണിറ്റുകള്‍ ആരംഭിച്ചു.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

 • തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍, ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ 10 തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ട്.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥികളുടെ എണ്ണം 40-ല്‍ നിന്നും 60 ആയി വര്‍ദ്ധിപ്പിച്ചു.
 • തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് കീഴിലുളള ആശുപത്രിയില്‍ (60 കിടക്കകളുളള) പുതിയ പേ വാര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
 • യു.ജി.സി പാറ്റേണ്‍ പ്രകാരം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ കേഡര്‍ തസ്തിക 4-ല്‍ നിന്നും 3 കേഡറാക്കിയതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ കേഡറില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആയതു വഴി കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കാനുമുളള സാധ്യത ഉണ്ടായി.
 • പി.ജി.വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പെന്റ് 25000 രൂപയില്‍ നിന്നും 30000 രൂപയായി വര്‍ദ്ധിപ്പിച്ചു.
 • സംസ്ഥാനത്ത് നിലവിലുളള 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളേയും, 2 എയിഡഡ് ആയുര്‍വേദ കോളേജുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട്, ടെലി മെഡിസിന്‍ & വീഡിയോ കോണ്‍ഫറന്‍സ്സിംഗ് സിസ്റ്റം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ആരംഭിക്കുവാന്‍ വേണ്ടി പി.ഡബ്ല്യു.ഡി. മുഖാന്തിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ വേണ്ടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 • കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അംഗണവാടി/ആശ പ്രവര്‍ത്തകര്‍ക്ക് പ്രസൂതി/ കൗമാര വിഷയങ്ങളില്‍ പരിശീലനം നല്‍കി.

ഹോമിയോപ്പതി വകുപ്പ്

 • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ക്യാന്‍സര്‍ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ (പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റേഴ്‌സ്) ആരംഭിച്ചു
 • പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലും, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഹോമിയോ ആശുപത്രിയിലും പുതുതായി ആയുഷ് ഹോളിസ്റ്റിക് സെന്ററുകള്‍ ആരംഭിച്ചു.
 • ഫിസിയോതെറാപ്പി യൂണിറ്റോടു കൂടിയ വയോജന പരിചരണകേന്ദ്രങ്ങള്‍ (ജെറിയാട്രിക് കെയര്‍ സെന്ററുകള്‍) ആലപ്പുഴ, കൊല്ലം, വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ആരംഭിച്ചു.
 • ഇടുക്കി, വയനാട് ജില്ലകളിലെ ആരോഗ്യ സേവന സൗകര്യം ദുര്‍ലഭമായ ദുര്‍ഘടമേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിചരണത്തിനായി സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു.
 • കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അമ്മയും കുഞ്ഞും പദ്ധതി നടപ്പിലാക്കി. ഇതിലൂടെ അനപത്യതാ ദുഖം പേറി നടന്നിരുന്ന ഒട്ടനവധി സ്ത്രീകള്‍ക്ക് അമ്മയാകാന്‍ കഴിഞ്ഞു.
 • കണ്ണൂരില്‍ അമ്മയും കുഞ്ഞും സെന്ററില്‍ എഴര സെന്റ് സ്ഥലം അനുവദിച്ചു
 • സ്ത്രീകളുടെ മാനസിക് ശാരീരിക ആരോഗ്യം, സുരക്ഷ, സമത്വം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്റെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു.
 • കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പുറമെ മാനസിക-ബൗദ്ധിക-വ്യക്തിത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കൗമാര ആരോഗ്യപദ്ധതിയായ സദ്ഗമയ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു.
 • ഓരോ ജില്ലയിലും ഒരു മികച്ച ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറിയായി അപ്‌ഗ്രേഡ് ചെയ്തു.
 • നെയ്യാറ്റിന്‍കര താലൂക്ക് ഹോമിയോ ആശുപത്രിയില്‍ സംസ്ഥാന വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗിച്ചുകൊണ്ട് ലാബ് ആരംഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി.
 • ഈ വര്‍ഷം ഭരണാനുമതി ലഭിച്ച 160 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് ജില്ലകളിലെ 11 സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു
 • ഹോമിയോപ്പതി ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തിന് ഈ വര്‍ഷം അനുവദിക്കപ്പെട്ട 3.5 കോടി രൂപ വിനിയോഗിച്ചുകൊണ്ട് കെട്ടിട നിര്‍മ്മാണത്തിനുളള നടപടികള്‍ പുരോഗമിച്ചുവരുന്നു.

ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വകുപ്പ് :-

 • ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്തും  കോഴിക്കോടും പ്രാക്ടീസ് ഓഫ് മെഡിസിന്‍ – ല്‍ പി.ജി കോഴ്‌സ് തുടങ്ങുന്നതിനായി എന്‍.ഒ.സി ലഭ്യമാക്കി.
 • തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഇ-ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്.
 • ബി.എച്ച്.എം.എസ് കോഴ്‌സിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു.
 • ഫാര്‍മസി കോഴ്‌സിന്റെ രണ്ടാം ബാച്ച് അഡ്മിഷന്‍ പൂര്‍ത്തിയാക്കി.
 • തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേളജ് ഹോസ്പിറ്റലില്‍ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ഇ.എന്‍.റ്റി വിഭാഗത്തില്‍ ശ്രവ്യ പ്രോജക്ട് (സ്‌പെഷ്യല്‍ ഇ.എന്‍.റ്റി ഒ.പി) ആരംഭിച്ചു.
 • ഈ-ഹോസ്പിറ്റല്‍ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
 • അധ്യാപക ജീവനക്കാര്‍ക്കായി സ്റ്റേറ്റ് ട്രെയിനിംഗ് പ്രോഗ്രാം, പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കായി ഇന്‍-സര്‍വ്വീസ് പ്രോഗ്രാം, ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് വിംഗ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.
 • ഫാര്‍മസി കോളേജ് കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 • ലേഡീസ് ഹോസ്റ്റല്‍ – ന്റെ പണി ഉടന്‍ ആരംഭിക്കും.
 • കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എട്ട് നിലയുള്ള പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനം 2016 സെപ്റ്റംബര്‍ മാസം ബഹു: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.
 • കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പുതിയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിച്ചു.
 • വന്ധ്യത, ചര്‍മ സൗന്ദര്യ വിഭാഗം, വയോജന വിഭാഗം, ശിശുവിഭാഗം എന്നിവയ്ക്കുള്ള പ്രത്യേക ഒ.പി. സംവിധാനം ഏര്‍പ്പെടുത്തി.സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്
 • സംസ്ഥാനത്ത് നിലവിലുള്ള ഔഷധസസ്യ സമ്പത്ത്  സംരക്ഷിക്കുന്നതിനും പരിപോക്ഷിപ്പിക്കുന്നതിനും  അതിലൂടെ ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടി ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ  സാമ്പത്തീക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്ന സുസ്ഥിര ഔഷധസസ്യ- സംരക്ഷണ- പരിപോഷണ പദ്ധതി് ‘ഗ്രാമീണം.’ ഗ്രാമപഞ്ചായത്തുകളില്‍ ജനപങ്കാളിത്തത്തോടെ ഔഷധസസ്യകൃഷി നടത്തുന്നതിനുള്ള പ്രസ്തുത പദ്ധതി ആരംഭിച്ചു
 • കേരള രാജ് ഭവനില്‍ ദേശീയ ഔഷധസസ്യബോര്‍ഡിന്റെ ധനസഹായത്തോടെ ഔഷധസസ്യോദ്യാനം
 • ”മാതൃഭൂമി സീഡ്” പദ്ധതിയും ഔഷധസസ്യബോര്‍ഡും സംയുക്തമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന ”ഹരിതം ഔഷധം” എന്ന ഔഷധസസ്യ ഉദ്യാനപദ്ധതി
 • കാവുകളിലെ ഔഷധസസ്യ സമ്പത്തിനെ സംരക്ഷിക്കുന്നതിനായി ദേശീയ ഔഷധബോര്‍ഡില്‍ നിന്നും ഒരു കോടി മുപ്പത്തിനാലു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം
 • 27/01/2017-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക്ക് ഓഫീസറുടേയും ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റേയും ഓരോ തസ്തിക സൃഷ്ടിച്ചു.

സാമൂഹ്യ നീതി വകുപ്പ്

 • 65 വയസ്സിന് മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന വയോമിത്രം പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 13 നഗരപ്രദേശങ്ങള്‍ ആരംഭിച്ചു.  4 മാസത്തിനുളളില്‍ മുഴുവന്‍  മുനിസിപ്പാലിറ്റികളിലും  പദ്ധതി ആരംഭിക്കും.
 • സംസ്ഥാനത്തെ അംഗപരിമിത സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുന്നതിനുളള അനുയാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനം മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെയുളള സര്‍ക്കാര്‍ ഇടപെടലിനായാണ്  ഈ പദ്ധതിക്ക്  രൂപം നല്‍കിയത്.
 • ഭിന്നലിംഗക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് (Uniqe Identity Card) നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
 • കേരളത്തിലെ മത്സ്യവ്യാപാര മേഖലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേി കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.
 • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ കഴിയാത്ത, എന്നാല്‍ ഓപ്പണ്‍ സ്കൂള്‍/ കോളേജ് വഴി രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 10,000/- രൂപ.
 • ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് യോഗാ പരിശീലനം.
 • ഓട്ടിസം, മാനസിക വൈകല്യം, ബുദ്ധിവൈകല്യം എന്നിവ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം.
 • ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കു കൃത്രിമ പല്ലുകള്‍ വച്ച് നല്‍കുന്ന ‘മന്ദഹാസം’ പദ്ധതി.
 • ഭിന്നലിംഗക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്.
 • ഭിന്നലിംഗക്കാരായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം.
 • നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഷെല്‍ട്ടര്‍ ഹോമിനുള്ള പ്രതിമാസ വര്‍ക്കിംഗ് ഫണ്ട് 2,30,250/- രൂപയായി ഉയര്‍ത്തി. നിലവില്‍ ഷെല്‍ട്ടര്‍ ഹോമില്ലാത്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ആരംഭിക്കും.  തിരുവനന്തപുരത്ത് പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂഷന്‍ കോംപ്ലക്സിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അനക്സിനെ പൂര്‍ണ തോതിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമായി ഉയര്‍ത്തി.
 • വണ്‍ സ്റ്റോപ്പ് സെന്റര്‍(OSC) വ്യാപനത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്കരിച്ച പദ്ധതിയില്‍ ഉള്‍പെടുത്തി വയനാട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി വണ്‍ സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കുന്നു.
 • വനിതാ ഹെല്‍പ് ലൈന്‍ മിത്ര 181: സംസ്ഥാനത്തെ വനിതകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 24 x 7 ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് എമര്‍ജന്‍സ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ആപത് ഘട്ടങ്ങളിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്ക് പൊലീസ്, ആശുപത്രി, ആംബുലന്‍സ് സേവനം, വണ്‍ സ്റ്റോപ് സെന്റര്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതകള്‍ക്കെതിരായ അക്രമം ചെറുക്കല്‍, എമര്‍ജന്‍സി റസ്പോണ്‍സ് സംവിധാനം, അത്യാവശ്യ സേവനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഹെല്‍പ് ലൈന്‍ വഴി ലഭ്യമാക്കും.
 • ഭക്ഷ്യ സുരക്ഷ വകുപ്പ്

  സ്‌ക്കൂള്‍കുട്ടികളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി ഈ വര്‍ഷം 280 സ്‌ക്കൂളുകളില്‍ നടപ്പാക്കി. അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്നതാണ്.
  ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള അനലിറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ള എന്‍ എ  ബി എല്‍ അക്രഡിറ്റേഷന്‍ എറണാകുളം ലാബിന് ലഭിച്ചു..

  കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധന വിഭാഗത്തില്‍ രണ്ട് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

  ലാബുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി LIMS എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കി

  28 വര്‍ഷത്തിനുശേഷം പി എസ് സി വഴി 90 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കി. അവര്‍ക്ക് നിയമ പ്രകാരമുള്ള പരിശീലനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

  കേരളത്തിലെ മത്സ്യവ്യാപാര മേഖലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

 • എറണാകുളം നേഴ്‌സിംഗ് കോളേജില്‍ പ്രൊഫസര്‍ 1, അസ്സോസിയേറ്റ് പ്രൊഫസര്‍ 2, അസിസ്റ്റന്റ് പ്രൊഫസര്‍ 21, യഥാക്രമം 24 തസ്തികകളും അനദ്ധ്യാപക തസ്തികകളില്‍ 12 ഉം സൃഷ്ടിച്ചു.
 • ഇ എസ് ഐ സര്‍ക്കാരിന് കൈമാറിയ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 390 അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
 • മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് ടെക്‌നീഷന്റെ 25 സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ചു.
 • കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍  പടര്‍ന്ന് പിടിച്ച സാക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്തുന്നതിന് സാധിച്ചു. കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിച്ച രോഗികള്‍ക്ക് ബോധവല്‍ക്കരണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.
 • തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അനുബന്ധസ്ഥാപനങ്ങളിലുമായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം ജോലിചെയ്തുവരുന്ന 417 ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്- 2 ജീവനക്കാരെ സ്ഥിരപ്പെടുത്തി.
 • കേരളത്തില്‍ ആദ്യമായി ഡി.എം. എന്‍ഡോക്രൈനോളജി കോഴ്‌സിന് മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യയില്‍ നിന്നും അംഗീകാരം നേടിയെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2 സീറ്റിന് അംഗീകാരം കിട്ടി.
 • ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡി.എം. നെഫ്രോളജി വിഭാഗത്തില്‍ രണ്ട് സീറ്റിന് അംഗീകാരം ലഭിച്ചു.
 • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത്  50 അദ്ധ്യാപക തസ്തികകള്‍ അടക്കം 105 തസ്തികകള്‍ അനുവദിച്ചു.
 • പാരിപ്പളളി ESIC മെഡിക്കല്‍ കോളേജില്‍ ആശുപത്രി സേവനം  ആരംഭിച്ചു
 • ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ 4 സീനിയര്‍ ലക്ച്ചര്‍ ഇന്‍ ഫാര്‍മസി തസ്തിക സൃഷ്ടിച്ചു.
 • തൃശ്ശൂര്‍ ദന്തല്‍ കോളേജില്‍ 24 അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
 • ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമാനദണ്ഡം മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രമാക്കി.
 • മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ വഴി അദ്ധ്യാപകരുടെ അടക്കം 600 തസ്തികകള്‍ നിയമനം നടത്തി

കേരളത്തില്‍ ആദ്യമായി കോട്ടയം ദന്തല്‍ കോളേജില്‍ പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി എം.ഡി.എസ് കോഴ്‌സിന് ഈ വര്‍ഷം മുതല്‍ പ്രവേശനം.

സി-മെറ്റ്

 • കഴിഞ്ഞ 5 വര്‍ഷക്കാലമായി ശമ്പള പരിഷ്‌കരണമോ അനൂകൂല്യങ്ങളോ ലഭിക്കാത്ത(17.2.2011 നു ശേഷം) സി-മെറ്റിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനും അതിനു മുന്നോടിയായി 15% ഇടക്കാലാശ്വാസം അനുവദിച്ചു
 • സി-മെറ്റിലെ താഴ്ന്ന വരുമാനക്കാരായ ദിവസകൂലി വ്യവസ്ഥയില്‍ ജോലി നോക്കുന്നവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു.
 • മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജിന് പുതിയ മന്ദിര നിര്‍മ്മാണം നടത്താന്‍ സത്വര നടപടികള്‍ കൈ കൊണ്ടു.
 • കാസര്‍ഗോഡ് ജില്ലയിലെ ആയംമ്പാറയില്‍ സ്ഥിതിചെയ്യുന്ന ഉദുമ സി-മെറ്റ് നഴ്‌സിംഗ് കോളേജിന് പുതിയ ഹോസ്റ്റല്‍ നിര്‍മ്മാണം നടത്താന്‍ നടപടി സ്വീകരിച്ചു.
 • എറണാകുളം ജില്ലയിലെ പള്ളുരുത്തി സി-മെറ്റ് നഴ്‌സിംഗ് കോളേജിനായി പുതിയ കോളേജ് ബസ്

സി-മെറ്റ് നഴ്‌സിംഗ് കോളേജുകളില്‍ ആവശ്യമായ 1:10 റേഷ്യായില്‍ അദ്ധ്യാപകരെ നിയമിക്കുകയും നിലവാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

 • മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിവിധ വ്യവസായ – വാണിജ്യ – ആരോഗ്യ – പാര്‍പ്പിട സമുച്ചയ മേഖലയിലെ മാലിന്യ സംസ്‌ക്കരണ – നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ലക്ഷ്യമിട്ടത്.  ഇതിനായി അഞ്ച് ദ്രുത കര്‍മ്മ സേനകള്‍ (Task Force) ബോര്‍ഡ് രൂപീകരിച്ചു.  തലസ്ഥാന നഗരത്തിലെ ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, ലാബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ദ്രുത കര്‍മ്മ സേന സന്ദര്‍ശനം നടത്തി അവിടങ്ങളിലെ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ- നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍ പരിശോധിച്ചു.

തലസ്ഥാന നഗരത്തിലെ വാര്‍ഡുകളെ സോണ്‍ അടിസ്ഥാനത്തില്‍ വിഭജിച്ച് രണ്ടു സോണില്‍പ്പെടുന്ന വാര്‍ഡുകള്‍ ഒരു ദ്രുത കര്‍മ്മ സേന സന്ദര്‍ശനം നടത്തി പരിശോധിക്കുകയുണ്ടായി. ബോര്‍ഡിലെ അഞ്ച് എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സേനകളായിട്ടാണ് ഓരോ വാര്‍ഡുകളിലുമുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള സംവിധാനം വിലയിരുത്തിയത്.  നിലവിലുള്ള ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അവിടങ്ങളിലെ പരിസര ശുചിത്വം, ജൈവ – അജൈവ മാലിന്യ സംസ്‌ക്കരണം – അവയുടെ കൈകാര്യം ചെയ്യല്‍ അംഗീകൃതമല്ലാത്ത ഏജന്‍സികള്‍ക്ക് മാലിന്യം കൈമാറ്റം ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കല്‍, അശാസ്ത്രീയമായ കത്തിക്കല്‍ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ സ്ഥാപന ഉടമകള്‍ക്ക് അപ്പോള്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് ദ്രുത കര്‍മ്മ സേന തന്നെ നല്‍കുകയുണ്ടായി.
തിരുവനന്തപരും നഗരത്തിലെ 358 സ്ഥാപനങ്ങള്‍ ബോര്‍ഡ് നിയോഗിച്ച ദ്രുത കര്‍മ്മ സേന 2016 ജൂണ്‍ 13-ാം തീയതി മുതല്‍ 18-ാം തീയതിവരെയുള്ള  ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി.  അതില്‍ തൃപ്തികരമല്ലാത്ത വിധത്തില്‍ മാലിന്യം കൈകാര്യം ചെയ്യുന്നു എന്നു കണ്ട 203 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി.  ദ്രുത കര്‍മ്മ സേന അന്വേഷണം നടത്തിയ സ്ഥാപനങ്ങളുടെ വിഭാഗങ്ങള്‍ തിരിച്ചുള്ള എണ്ണവും അവയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ  എണ്ണവും അനുബന്ധ പട്ടികയില്‍ കാണിച്ചിട്ടുണ്ട്.

 • ഹരിത വിദ്യാലയ പുരസ്‌കാരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ അധീനതയിലുള്ള ഹൈസ്‌ക്കൂളുകളില്‍ നല്ല രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയ സ്‌കൂളുകള്‍ക്ക് സംസ്ഥാന തലത്തില്‍ പാരിതോഷികവും പ്രശസ്തി പത്രവും നല്‍കി.

മാലിന്യമില്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും മാതൃഭൂമിയും സംയുക്തമായി സംസ്ഥാനത്തെ സ്‌ക്കൂള്‍ കുട്ടികളില്‍ പരിസ്ഥിതി ബോധവല്‍ക്കരണം

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ മലിനീകരണ നിരീക്ഷണത്തിനായി മുഴുവന്‍ സമയ പരിസ്ഥിതി നിരീക്ഷണ വാഹനത്തിന്റെ (എന്‍വയണ്‍മെന്റല്‍ സര്‍വൈലന്‍സ് വാന്‍) പ്രവര്‍ത്തനം 2016 ഡിസംബര്‍ 1 ന് ആരംഭിച്ചു. ആയതില്‍, വായുവിലെ പൊടിപടലങ്ങള്‍ പരിശോധിക്കുന്ന അത്യാധുനിക PM10, PM2.5 വായു ഗുണനിലവാര സാമ്പിളര്‍ എന്നിവയും ജല ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനായി മള്‍ട്ടി പരാമീറ്റര്‍ വാട്ടര്‍ അനലൈസര്‍, പോര്‍ട്ടബിള്‍ കളറി മീറ്റര്‍ എന്നിവയും സജ്ജീകരിച്ചു.

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

 • സന്നദ്ധരക്തദാനത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സന്നദ്ധ രക്തദാതാക്കളുടെ അരികിലെത്തി രക്തം ശേഖരിക്കുന്നതിനുമായി സഞ്ചരിക്കുന്ന രക്തബാങ്കായ ബ്ലഡ് മൊബൈല്‍ കേരള  യാത്ര തിരുവനന്തപുരം ജില്ലയില്‍ നിന്നും ആരംഭിച്ചു.
 • കേരളത്തിലെ വിവിധ രക്തബാങ്കുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേക്കായി കഴിഞ്ഞ 3 മാസങ്ങളിലായി 22 രക്തബാങ്കുകള്‍ പരിശോധിക്കുകയും ഗുണനിലവാരം ഉയര്‍ത്തുന്നതിലേക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
 • സ്റ്റേറ്റ് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി സംസ്ഥാനത്ത് പുതുതായി 5 സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തസംഭരണ യൂണിറ്റ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
 • എച്ച്.ഐ.വി ബാധിതരായ വ്യക്തികള്‍ക്ക് സൗജന്യമായി 10 കേന്ദ്രങ്ങള്‍ മുഖേന ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്.
 • ട്രാന്‍സ്‌ജെന്റര്‍ ടി.ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി.
 • സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായിസഹകരിച്ച് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെഏകോപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
 • എച്ച്.ഐ.വി /എയ്ഡ്‌സ്, സന്നദ്ധരക്തദാന ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍, കോളേജുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ക്ലാസ്സുകളും ദിനാചരണ പരിപാടികളും സംഘടിപ്പിച്ചു.
 • എച്ച്.ഐ.വി. അണുബാധിതരെ റേഷന്‍ കാര്‍ഡിന്റെ വരുമാനപരിധി, എ.പി.എല്‍./ബി.പി.എല്‍. വിഭാഗംഎന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കാതെ ചിസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി

ട്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്‌

 • മരുന്നു കമ്പനികള്‍/വിതരണക്കാര്‍ മരുന്നു വില നിശ്ചിക്കുന്ന ഗസററ് വിജ്ഞാപന തീയതിമുതല്‍ തന്നെ മരുന്നുകളുടെ വിലയില്‍ മാററം വരുത്തിയിട്ടില്ലെന്ന കാരണത്താല്‍ കുറഞ്ഞ വിലയ്ക്ക് മരുന്നിന്റെ ലഭ്യത രോഗികള്‍ക്ക് ലഭിക്കാത്തിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏററവും പുതിയ വിജ്ഞാപനങ്ങളിലെ വില പ്രാബല്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിലേക്കായും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലേക്കായും വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച മരുന്നു വ്യാപാര സ്ഥാപനങ്ങളുടെ ഒരു യോഗം വിളിച്ച് വില സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുവാന്‍ വകുപ്പിലെ എല്ലാ ജില്ല ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പുതുക്കിയ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിലേക്കായി നിര്‍മ്മാതാക്കളുടെ/ഏജന്‍സികളുടെ ഒരു യോഗം വകുപ്പ് വിളിച്ചുകൂട്ടി, മരുന്നുകളുടെ വില സംബന്ധിച്ച ഗസററ് വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്കു തന്നെ മരുന്നിന്റെ വിലയില്‍ മാററം വരുത്തിയതിനു ശേഷം മാത്രമേ വിതരണം നടത്താവൂ എന്നും, കുറഞ്ഞ വിലയില്‍ മരുന്നു വില്‍പ്പന നടത്തിയ വ്യാപാരികള്‍ക്ക് വിലയിലുളള നഷ്ടം നികത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുമുളള തീരുമാനവും ഉണ്ടായിട്ടുണ്ട്. ഇപ്രകാരം അവശ്യ മരുന്നുകളുടെ വില കുറയുന്ന മുറയ്ക്കു തന്നെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
 • നാര്‍ക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷ്ണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍  നാര്‍ക്കോട്ടിക്     വിഭാഗത്തില്‍പ്പെടുന്ന (NDPS ആക്ററ് പ്രകാരമുളള) മരുന്നുകളുടെ  ദുരുപയോഗം കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി സംയുക്ത  ​]cntim[\ \S¯phm³ Xocpam\n¨n«p­v. കൂടാതെ, ഡ്രഗ്സ് ആന്റ് കോസ്മെററിക്സ് ആക്ററ് പ്രകാരം ലൈസന്‍സ് നല്‍കിയിട്ടുളള നാര്‍ക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗം (അനധികൃത/അമിത വില്‍പ്പന/പര്‍ച്ചേസ്) മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് സ്ഥിരം പരിശോധനകളില്‍ പ്രത്യേകം നീരീക്ഷിച്ച് ഉറപ്പുവരുത്തണമെന്നും, ഏതെങ്കിലും പ്രത്യേക അറിയിപ്പുകളിന്മേലോ, പരാതികളിന്മേലോ കാലതാമസം കൂടാതെ തന്നെ പരിശോധനകള്‍ നടത്തി കര്‍ശന നടപടികÄ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
 • സംസ്ഥാനത്തുടനീളം ഡ്രഗ്സ് ആന്റ് കോസ്മെററിക്സിലെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വില്‍പ്പന തടഞ്ഞ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏതാണ്ട് 12 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നു.
Please follow and like us:
0