• രോഗികള്‍ക്ക് ഗുണമേډയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം നല്‍കുന്ന രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചു.
 • സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യ സേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ഇ-ഗവേണ്‍സ് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.
 • ആരോഗ്യ സാമൂഹ്യ നീതി വകുപ്പില്‍ പുതുതായി 1000-ലധികം തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്കി.
 • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി 719 അസിസ്റ്റന്‍റ് സര്‍ജന്‍മാര്‍ക്ക് നിയമനം നല്കി.
 • സര്‍ക്കാര്‍ ഏറ്റെടുത്ത പാരിപ്പളളി ഋടക മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു.
 • 2 മെഡിക്കല്‍ കോളേജുകളിലും 8 ജില്ലാ ആശുപത്രികളിലും കാത്ത് ലാബും, കാര്‍ഡിയാക് കെയര്‍ യൂണിറ്റും 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ്  യൂണിറ്റുകളും ആരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി.
 • 65 വയസ്സിന് മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗരډാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന വയോമിത്രം പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 13 നഗരപ്രദേശങ്ങള്‍ ആരംഭിച്ചു.  4 മാസത്തിനുളളില്‍ 87 നഗരപ്രദേശങ്ങളിലും പദ്ധതി ആരംഭിക്കും.
 • 255 അംഗപരിമിതര്‍ക്ക്  സ്ഥിര നിയമനം നല്‍കി.
 • സ്വാശ്രയകോളേജുകളില്‍ തലവരി തടയാനും മെറിറ്റ് ഉറപ്പ് വരുത്താനും സാധിച്ചു. മെരിറ്റ് സീറ്റിന്‍റെ എണ്ണം കഴിഞ്ഞ വര്‍ഷം 800 ആയിരുന്നത് ഈ വര്‍ഷം 1150 ആയി വര്‍ദ്ധിച്ചു.
 • സംസ്ഥാന ആരോഗ്യനയവും, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടും പൂര്‍ത്തിയായി വരുന്നു.
 • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 171 കേന്ദ്രങ്ങള്‍ പരിഗണനയില്‍.
 • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം ജോലിചെയ്തുവരുന്ന 417 ആശുപത്രി അറ്റന്‍ഡന്‍റ് ഗ്രേഡ് കക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി.
 • പുതുതായി 5 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ആരംഭിച്ചു. 12 എണ്ണത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി.
 • അംഗപരിമിതരെ കണ്ടെത്തി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുളള മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി, കണ്ടെത്തിയ അംഗപരിമിതര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
 • ആശ വര്‍ക്കര്‍മാരുടെ ശമ്പളം 1000-ല്‍ നിന്നും 1500 ആയി വര്‍ദ്ധിച്ചു. മുടങ്ങിക്കിടന്ന ആശ്വാസകിരണം പദ്ധതി പുനസ്ഥാപിച്ചു.
 • സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ സമഗ്ര അര്‍ബുദരോഗ ചികിത്സാ കേന്ദ്രമാക്കുന്നതിന് മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങളിലായി 105 തസ്തികകള്‍ സൃഷ്ടിച്ചു.
 • സംസ്ഥാനത്തെ അംഗപരിമിത സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുന്നതിനുളള അനുയാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനം മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെയുളള സര്‍ക്കാര്‍ ഇടപെടലിനായാണ്  ഈ പദ്ധതിക്ക്  രൂപം നല്‍കിയത്.
 • സംസ്ഥാനത്ത് ഇ-സിഗററ്റുകള്‍ നിരോധിച്ചു.

 

 

Please follow and like us:
0