ജനങ്ങളുടെ രോഗപ്രതിരോധത്തിനും സംരക്ഷണത്തിനും കുറഞ്ഞ ചിലവില്‍ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സമഗ്ര നയവുമായാണ് ആരോഗ്യ വകുപ്പ് തുടക്കം മുതല്‍ മുന്നേറുന്നത്. പ്രാഥമിക ആരോഗ്യ ശൃംഖല ശക്തിപ്പെടുത്തി അതുവഴി ഓരോ വ്യക്തിയുടെയും ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികളും ധന സഹായങ്ങളും സംയോജിപ്പിച്ച് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയും ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് സൗജന്യ നിരക്കും ഉറപ്പാക്കാനുളള ശ്രമവും ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പൊതു ആരോഗ്യ സംവിധാനം, രോഗപ്രതിരോധം, ചികിത്സ, സാന്ത്വന പരിചരണം എന്നിവയെ സര്‍ക്കാര്‍ വിലയിരുത്തുന്നത്

Please follow and like us:
0