കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കുതിനുള്ള പദ്ധതികളാണ് കഴിഞ്ഞ നാല് മാസങ്ങൾക്കുള്ളിൽ ആരംഭിച്ചി’ുള്ളത്. പൊതു ആരോഗ്യമേഖല ജനകീയമാക്കുക, സാധാരണക്കാർക്ക്, ആധുനിക നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുക, രോഗ പ്രതിരോധത്തിന് ഊൽ നല്കാൻ കഴിയും വിധം പ്രാഥമിക ആരോഗ്യമേഖലയെ ശക്തമാക്കുക, ചികിത്സാചെലവ് ഗണ്യമായി കുറച്ച് കൊണ്ടുവരിക, പഠന ഗവേഷണ പ്രവർത്തനങ്ങൾ മികവുറ്റതാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ്  ഊൽ നല്കുത്. ഇതിനാവശ്യമായ ജനകീയ ആരോഗ്യനയം തയ്യാറാക്കുതിന് ഡോ. ബി ഇക്ബാൽ അദ്ധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചി’ുണ്ട്. സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന സ്ഥാപനങ്ങളില വലിയൊരു ശതമാനവും സ്വകാര്യമേഖലയിൽ ആണ്. പലയിടത്തും കടുത്ത ചൂഷണമാണ് നടക്കുത് സ്വകാര്യമേഖലയിലെ ചികിത്സാചെലവുകൾ വ്യത്യസ്തമായ രീതിയിലാണ് എ് മനസ്സിലായതിനാൽ ഇത് സംബന്ധിച്ച് ഒരു പഠനം നടത്തുതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയി’ുണ്ട്. സമഗ്രമായ ഒരു ക്ലിനിക്കൽ എസ്റ്റാ’ിഷ്‌മെന്റ് ബിൽ തയ്യാറാക്കുതിനും ഗവ. തീരുമാനിക്കുതിനും ഗവ. തീരുമാനിച്ചി’ുണ്ട്.
പൊതുജന ആരോഗ്യമേഖലയിൽ ഇ് നിലനിൽക്കു പ്രധാനപ്പെ’ പ്രശ്‌നം പശ്ചാത്തല സൗകര്യങ്ങളുടെയും സ്റ്റാഫിന്റെയും അഭാവമാണ്. പല ആശുപത്രികളും ഉത ആശുപത്രികളായി ഉയർത്തി എങ്കിലും അവയിൽ ആവശ്യമായ തസ്തികകൾ, സൃഷ്ടിക്കപ്പെ’ി’ില്ല. ഓരോ ആശുപത്രിക്കും നിർദ്ദേശിക്കപ്പെ’ി’ുള്ള ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ അവർക്ക് കഴിയുുമില്ല. ആവശ്യമായത്ര ഡോക്ടർമാരുടെയും പാരാമെഡിക്കൽ വിഭാഗത്തിന്റെയും തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുമാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളു. ഈ ഗവമെന്റ് അധികാരത്തിൽ വതിന് ശേഷം ആരോഗ്യമേഖലയിൽ മാത്രമായ 826 തസ്തികകൾ സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി നിയമനം മുടങ്ങികിടിരു അസിസ്റ്റന്റ് സർജൻമാരുടെ പിഎസ്‌സി ലിസ്റ്റിൽനി് ധ്രുതഗതിയിൽ നിയമനം നടത്തിയതിന്റെ ഭാഗമായി 370 ഡോക്ടർമാരെ  നിയമിക്കുതിന് കഴിഞ്ഞു. ഇത് വഴി ഡോക്ടർമാരുടെ അഭാവം മൂലം പ്രവർത്തനം തീരെ മുടങ്ങികിടിരു ആശുപത്രികളെ 4 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കാൻ സാധിച്ചി’ുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇപ്പോൾ നിലവിലുള്ള തസ്തികകളിലെ മുഴുവൻ ഒഴിവുകളും നികത്തുതിനുള്ള നീക്കമാണ് സർക്കാർ നടത്തുത്. ഇതോടൊപ്പം ഓരോ മേഖലയിലും ആവശയമായത്ര തസ്തികകൾ പുതുതായി സൃഷ്ടിക്കേണ്ടതുമുണ്ട്.

ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിലും, എൽഡിഎഫ്-ന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ചൂണ്ടികാണിച്ചി’ുള്ള ലക്ഷ്യങ്ങൾ സാധൂകരിക്കു നിരവധി പുതിയ പദ്ധതികൾക്കാണ് 4 മാസത്തിനുള്ളിൽ തുടക്കം കുറിച്ചി’ുള്ളത്. ഈ പദ്ധതികളുടെ നടത്തിപ്പിനായി 2016-17 ലെ ബഡ്ജറ്റിൽ അനുവദിച്ചി’ുള്ള തുകയോടൊപ്പം ഈ വർഷം ആവശ്യമായി വരു അധിക തുക കൂടിയാണ് ധനാഭ്യർത്ഥനയിൽ ആവശ്യപ്പെടുത്. ഓരോ പ്രവർത്തിക്കും ആവശ്യമായ പ്രൊപ്പോസലുകൾ തയ്യാറാക്കി സമർപ്പിച്ചു വരികയാണ്.
ആർദ്രം പദ്ധതി, സമ്പൂർണ്ണ പ്രാഥമികാരോഗ്യ ദൗത്യം, ഇ-ഹെൽത്ത് രജിസ്റ്റർ, സമഗ്ര ഇൻഷുറൻസ് പദ്ധതി, ടഉഏ യുടെ ഭാഗമായുള്ള ലക്ഷ്യപ്രഖ്യാപനങ്ങൾ, ആധുനിക ട്രോമോകെയർ പദ്ധതി, പാർശ്വവൽക്കരിക്കപ്പെ’വർക്കായുള്ള പ്രതേ്യക പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ആർദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകളുടെ ഒ.പി. വിഭാഗത്തിൽ ആധുനിക സജ്ജീകരണങ്ങളൊരുക്കി ജന സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ഉദ്ദേശം. സമ്പൂർണ്ണ പ്രാഥമികാരോഗ്യ പദ്ധതിയിലൂടെ ജില്ലാ ആശുപത്രികളെയും, താലൂക്കാശുപത്രികളെയും , സ്‌പെഷ്യാലിറ്റി ഹോസപിറ്റലാക്കി മാറ്റുതിപുള്ള രൂപരേഖ തയ്യാറാക്കി വരികയാണ്. തനതു വർഷം ബഡ്ജറ്റിൽ വകയിരുത്തിയിരിക്കു തുകക്ക് പുറമെ ആവശ്യമായി വരു തുക ഡിമാന്റിൽ ആവശ്യപ്പെടുുണ്ട്. എ’് ജില്ലാ ആശുപത്രികളിലും രണ്ട് മെഡിക്കൽ കോളേജുകളിലും കാത്ത് ലാബും, സിസിയു യൂണിറ്റും അനുവദിച്ചു. മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുക എലക്ഷ്യത്തിന്റെ ഭാഗമായി ഈ വർഷം 44 ആശുപത്രകളിൽ യൂണിറ്റ് അരംഭിക്കുതാണ്. ജില്ലാ ആശുപത്രികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ആക്കി മാറ്റുതിനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി വരുു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും, സിഎച്ച്‌സി കളെയും നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു നിയോജകമണ്ഡലത്തിൽ ഒരു പിഎച്ച്‌സിയെ കുടുംബാരോഗ്യകേന്ദ്രമാക്കി ഈ വർഷം പ്രവർത്തനം ആരംഭിക്കുതാണ്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യവിവരങ്ങൾ വ്യക്തിപരമായി തയ്യാറാക്കി മുഴുവൻ ആശുപത്രികളിലും ഇ- ഹെൽത്ത് രജിസ്റ്റർ സൃഷ്ടിക്കുതിനുള്ള പദ്ധതികളും തുടങ്ങിയി’ുണ്ട്.
കൂടുതൽ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുതിനും, വൻ തുക ആവശ്യമായി വരു രോഗ ചികിത്സ സഹായകമാക്കുതിനും കഴിയും വിധം സമഗ്രഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുതിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചി’ുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെ’് ശില്പശാല സംഘടിപ്പിക്കുകയും വിവിധ മേഖലകളുടെ പ്രവർത്തനത്തിന് വേണ്ടി 19 വിദഗ്ധ ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക് എിവ കുറക്കുക, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീരോഗ നിയന്ത്രണം, മാനസികാരോഗ്യ, ട്രോമോകെയർ തുടങ്ങി ഓരോമേഖലക്കും ശ്രദ്ധിക്കുതിനുള്ള വിദഗ്ധ സമിതികളാണ് രൂപപ്പെ’ി’ുള്ളത്. 2020 -ലേക്ക് നേടിയെടുക്കാനുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയും അതിനുള്ള പ്രായോഗികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ടഒടഞഇ -ൽ ഇത് സംബന്ധിച്ച നിരവധി പഠന കേമ്പുകളും ശില്പശാലകളും നടു. ഗ്രാമപഞ്ചായത്തുകൾക്കാവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കി നല്കി.
പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ചി’യായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ 4 മാസക്കാലം നടത്. രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലമായി  പകർച്ചവ്യാധിമൂലമുള്ള മരണത്തിൽ കുറവ് വരുത്താൻ കഴിഞ്ഞി’ുണ്ട്. അടുത്ത വർഷത്തേക്ക് കൂടുതൽ തുക പകർച്ചവ്യാധി നിയന്ത്രണത്തിനായി ചെലവഴിക്കേണ്ടിവരും ഡിഫ്ത്തീരിയ പോലുള്ള  പകർച്ചവ്യാധികളെ നിയന്ത്രിക്കുതിനുള്ള പ്രവർത്തനങ്ങള ശക്തമാക്കേണ്ടതുണ്ട്.
റോഡപകടങ്ങൾ മൂലമുള്ള മരണനിരക്ക് കുറക്കുതിന് സമ്പൂർണ്ണ ട്രോമോകെയർ സംവിധാനം കൊണ്ടുവരുതിനുള്ള പദ്ധതിയും തയ്യാറാക്കി ധനകാര്യവകുപ്പിന്റെ അധികാരത്തിന് കാത്തിരിക്കുകയാണ്. കോഴിക്കോട് മാനസികരോഗാശുപത്രിക്ക് 100 കോടിക്കും തലശ്ശേരി സ്ത്രീകളുടെയും കു’ികളുടെയും ആശുപത്രിക്ക് 50 കോടിയും അനുവദിച്ചതിൽ നി് കു’ികളുടെയും, സ്ത്രീകളുടെയും, സാധാരണക്കാരുടെയും കാര്യത്തിൽ ഈ സർക്കാരിനുള്ള ഉത്തരവാദിത്ത്വം വ്യക്തമാക്കുു. ഇംഹാൻസ്, ഐക്കോസ് തുടങ്ങിയ സ്ഥാപനങ്ങളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുതിനുള്ള ആലോചനയും ഉണ്ട്.

ആയുഷ് മേഖലയിലും സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തെ സമ്പൂർണ്ണ ആയുഷ് ഗ്രാമ സംസ്ഥാനമായി പ്രഖ്യാപിക്കുകയും, ആയുർവേദ ഡിസ്‌പെൻസറികളില്ലാത്ത പഞ്ചായത്തുകളിൽ കൂടി ഡിസ്‌പെൻസറികൾ അനുവദിക്കുകയും ചെയ്തു. 49 ഹോമിയോ ഡിസ്‌പെൻസറികൾകൂടി അനുവദിച്ചുകൊണ്ട് സമ്പൂർണ്ണ ഹോമിയോഗ്രാമ സംസ്ഥാനമാക്കുതിനും ആലോചനയുണ്ട്. ഘ’ം ഘ’മായി ഈ പ്രവർത്തനം നിർവ്വഹിക്കും. യുനാനി , സിദ്ധ തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും അത്യാവശ്യമുള്ള ഇടങ്ങളിൽ സജ്ജമാക്കും. ഒരു സമഗ്ര ആയുർവേദ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി റിപ്പോർ’് തയ്യാറാക്കി വരികയാണ്. ഔഷധ കൃഷി വ്യാപിപ്പിക്കുതിനും, ഔഷധ നിർമ്മാണ ഫലപ്രദമാക്കുതിനും പദ്ധതികൾ തയ്യാറാക്കുുണ്ട്.

കുടുംബ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാമൂഹ്യക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുകയുണ്ടായി. അംഗൻവാടി ജീവനക്കാരുടെയും, ആശാവർക്കർമാരുടെയും ഹോണറേറിയം വർദ്ധിപ്പിച്ചു. 2000 പുതിയ അംഗൻവാടിക്ക് കെ’ിടം നിർമ്മിക്കാനുള്ള പ്രൊപ്പോസൽ തയ്യാറാക്കി വരുു. ഗടടങ മുഖേന അംഗവൈകല്യമുള്ളവർക്ക് പിന്തളളപ്പെ’ ജനവിഭാഗത്തിനും സഹായ പദ്ധതികൾ നടപ്പിലാക്കി വരുു. താല്കാലിക ജീവനക്കാരായ 86 അംഗപരിമിതർക്ക് സ്ഥിരനിയമനം നൽകി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഓണത്തിന് 1000/- രൂപ വീതം പ്രതേ്യക അലവൻസ് നല്കി. അംഗപരിമിതർക്കായുള്ള ഉപകരണങ്ങൾക്കും, വാഹനങ്ങളും വിതരണം ചെയ്യുതിനും ക്യാമ്പുകൾ സംഘടിപ്പിച്ചു.

രോഗ പ്രതിരോധത്തിനും മികച്ച ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ അധിക തുകകളാണ് ധനാഭ്യർത്ഥനയിൽ ഉള്ളത്. 5 വർഷം കൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖലയെ ആധുനികവും, ജനകീയവുമായി മാറ്റാനുള്ള ഈ ധനാഭ്യർത്ഥന ധനകാര്യവകുപ്പ് പരിഗണിക്കണമെ് അഭ്യർത്ഥിക്കുു.

Please follow and like us:
0